
രണ്ടാം ക്ലാസ്സില്‍ അങ്ങനെ പറയത്തക്ക വിശേഷങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്ന ഒരു സംഭവം ഒരു രാത്രി ഉപ്പാനെ ആശുപത്രിയില് കൊണ്ട് പോയതാണ്, പാമ്പു കടിച്ചു എന്നും പറഞ്ഞാണ് കൊണ്ട് പോയത്, പിന്നെ അന്ന് രാത്രി ആളു വന്നില്ല. പിറ്റേ ദിവസം ഞാന് പതിവ് പോലെ ക്ലാസ്സില്‍ പോയി, ഉച്ചക്കു ഉപ്പ എന്നെ കാണാന്‍ വന്നു. പാമ്പു കടിച്ചതല്ലെന്നും കാലില്‍ മുള്ള് കൊണ്ടതാണെന്നും ഒക്കെ പുള്ളി എന്നോടു പറഞ്ഞു, ഉച്ച സമയത്താണ് പുള്ളി വന്നത്. അത് കൊണ്ട് കുറച്ചു നേരം എന്റെ അടുത്ത് സംസാരിച്ചാണ് മടങ്ങി പോയത്.
നിഷയുമായുള്ള പ്രേമത്തിന് കാര്യമായി ഒന്നും സംഭവിച്ചില്ല. വളരെ വിജയകരമായി അത് മുന്‍പോട്ട് പോയി, അന്നൊക്കെ ബിജിത ഞങ്ങളെ കളിയാക്കാന്‍ വേണ്ടി ഓരോ പാട്ടുകള്‍ പാടുമായിരുന്നു . അവള്‍ അത് പാടുമ്പോള് എനിക്കു അവളോടും പ്രേമം തോന്നിയിരുന്നു, പക്ഷേ നിഷയുടെ കൂട്ടുകാരിയെ ഞാന്‍ എങ്ങിനെ പ്രേമിക്കും? അങ്ങനെ എനിക്കു വേണ്ടി അവളെ പ്രേമിക്കാന്‍ ഞാന്‍ എന്റെ ഒരു കൂട്ടുകാരനെ ഏല്പ്പിച്ചു. അവന്‍ പക്ഷേ അതില്‍ ദയനീയമായി പരാജയപ്പെട്ടു. ബിജിത അവനെ അടുത്തേക്കു പോലും അടുപ്പിച്ചില്ല.
എന്റെ പഠനമൊക്കെ നന്നായി നടന്നിരുന്നു. ക്ലാസ്സില്‍ ശ്രദ്ധിച്ചിരുന്നു വീട്ടിലും പോയി പഠിച്ചിരുന്നു . ഉമ്മയാണ് അതിലൊക്കെ ശ്രദ്ധിച്ചിരുന്നത്. ഉച്ചക്കു ഉമ്മ ആക്കി തരുന്ന ചോറും കറികളും കൂട്ടി ബഞ്ചില്‍ ഇരുന്നു ഊണ് കഴിക്കും. പിന്നെ ചോറുപാത്രം കഴുകാനായി പോയിരുന്നത്, മടങ്ങി വരുമ്പോള്‍ എന്റെ കസിന്‍ ഷെരീഫിനെ കാണാന്‍ പോയിരുന്നത്, അന്നും അവന്റെ പുസ്തകങ്ങള് കണ്ടു ഞാന്‍ കൊതിച്ചിട്ടുണ്ട്. അര്‍ജുനന്‍ പക്ഷിയെ ഉന്നം പിടിക്കുന്ന ആ കഥയൊക്കെ അന്നേ ഞാന്‍ വായിച്ചു വെച്ചിട്ടുണ്ട്. ചിത്രങ്ങളോട് കൂടിയ കഥകള്‍ കണ്ടാല്‍ തന്നെ വായിക്കാനുള്ള ഒരു മൂഡ് അന്ന് വരുമായിരുന്നു. നമ്മുടെ മായാവിയും ഡിങ്കനുമൊക്കെ ആ സമയത്താണെന്ന് തോന്നുന്നു ആദ്യമായി കടന്നു വരുന്നത്. ഷെറീഫിന്റെ വീട്ടില്‍ അന്നൊക്കെ എല്ലാ തരം പുസ്തകങ്ങളും ഉണ്ടാകുമായിരുന്നു.അവന്റെ ഉപ്പാനെ എനിക്കു പേടിയായിരുന്നു. എങ്കിലും ഒളിച്ചും പാത്തുമൊക്കെ ഞാന്‍ അവിടെ പോകുമായിരുന്നു.കുറച്ചു മാസങ്ങള്‍ക്ക് മുന്പ് പുള്ളി മരണപ്പെട്ടു. ഞാന് ലീവ് കഴിഞ്ഞു വരുമ്പോള്‍ എനിക്കും ജാസ്മിനും വിരുന്നൊക്കെ തന്നു വിട്ടതാണ്, ഇനി തിരിച്ചു ചെല്ലുമ്പോ മൂപ്പര്‍ അവിടെ ഇല്ല, ദൈവത്തിന്റെ തീരുമാനങ്ങള്‍ ചിലപ്പോള്‍ അങ്ങനെയാണ്. നമ്മള്‍ ഇങ്ങോട്ട് വരുമ്പോള് കാണുന്ന പലരെയും തിരിച്ചു ചെല്ലുമ്പോ കാണില്ല , എന്തോ അതുമായി പൊരുത്തപ്പെടാന്‍ എനിക്കു വളരെ ബുദ്ധിമുട്ടാണ്..
അന്ന് ഷെരീഫും അവന്റെ കൂട്ടുകാരന്‍ അസീസും കൂടെ അവരുടെ ക്ലാസ്സിലെ തന്നെ പെണ്‍കുട്ടികളുടെ പിന്നാലെ തന്നെ പഞ്ചാര ആയി നടന്നിരുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. കയ്യിലുള്ള ഒരു ചില്ല് കഷ്ണം കൊണ്ട് അവരുടെ മുഖത്തെക്കു വെയില്‍ അടിപ്പിക്കലായിരുന്നു അസീസിന്റെ പ്രധാന വിനോദം, ഒരിക്കല്‍ ഞാനും അവരുടെ കൂടെ കൂടി. അതിലൊരു പെണ്‍കുട്ടി അവിടത്തെ തന്നെ ഒരു മാഷിന്റെ മോളായിരുന്നു. എന്നിട്ടും ഇവന്മാര്‍ക്ക് എന്താണ് പേടിയില്ലാത്തത് എന്നു അന്നൊക്കെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്, എന്റെ ഈ കസിന്‍ ഇപ്പോള്‍ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥന്‍ ആയി, അസീസിനെ പല തവണ കേച്ചേരിയില്‍ വെച്ചു കണ്ടിട്ടുണ്ട്, അപ്പോളൊക്കെ എനിക്ക് ആ പൊട്ടിയ ചില്ല് കഷ്ണം ഓര്‍മ്മ വരും. ഞാന്‍ അവനെ നോക്കി ചിരിക്കും, അവന്‍ എന്റെ മുഖത്തും നോക്കി ചിരിക്കും, അത്ര തന്നെ. കാലം എത്ര കഴിഞ്ഞു പോയി എന്നു അത്തരം ചില കണ്ടു മുട്ടലുകള്‍ നമ്മളെ ഓര്‍മ്മപ്പെടുത്തും..
Eeee nisha ippol evide und..?
ReplyDeleteഎനിക്കറിയില്ല ...കല്ല്യാണമൊക്കെ കഴിഞ്ഞു സുഖമായി ജീവിക്കുന്നുണ്ടാകണം
ReplyDeleteവേറെ ആരെയോ കെട്ടിയ സ്ഥിതിക്ക് സുഖമായി തന്നെ ജീവിക്കുന്നുണ്ടാകും :)
ReplyDeleteഅവള്‍ ഇന്നും എന്നെ ഓര്‍ത്തു പശ്ചാതപ്പിക്കുന്നുണ്ടാകും :D
ReplyDeleteINDU matram rashappettillale
Delete