എന്റെ ഈ ബ്ലോഗില്‍ സിനിമ പലപ്പോഴും ഒരു വിഷയം ആയി വന്നിട്ടുണ്ട്, എങ്കിലും ഒരു റിവ്യൂ ആദ്യമായാണ്. ഒരു ചേഞ്ച് ആര്‍ക്കാണ് ഇഷ്ട്ടമല്ലാത്തത്?
ആദ്യം തന്നെ പറയട്ടെ, Aurangzeb എന്ന സിനിമ കാണാനുള്ള ഒരേ ഒരു കാരണം നമ്മുടെ പൃഥ്വിരാജ് ആണ്, കാര്യം യാഷ്‌രാജ് ഫിലിംസ് നല്ല ബാനര്‍ ആണെങ്കിലും ഞാന്‍ അവരുടെ എല്ലാ സിനിമകളും കാണാറില്ല, പിന്നെ പണ്ടത്തെ പോലെ അല്ല,അവര്‍ ഇപ്പൊ ഒരു വര്ഷം കുറെ സിനിമകള്‍ ഇറക്കുന്നുണ്ട്, അതില്‍ ചിലതൊക്കെ വെറും കൂതറ ആകാറുണ്ട്. ഇത് പിന്നെ നമ്മുടെ ഒരു താരം ആ ഒരു ബാനറില്‍ ,ഹിന്ദിയിലെ വലിയ നടന്മാരുടെ കൂടെ അഭിനയിക്കുമ്പോ, അതും ഒരു പോലീസ് വേഷത്തില്‍, എങ്ങനെ ഒഴിവാക്കും?
ഇനി സിനിമയിലേക്ക്...കഥ നടക്കുന്നത് ഗുര്‍ഗോന്‍ എന്ന സ്ഥലത്താണ്, അവിടത്തെ ഒരു റിയല്‍ എസ്റ്റേറ്റ് കിംഗ് ആണ് യാഷ് വര്‍ദ്ധന്‍( ജാക്കി ശ്രോഫ്ഫ് ).ഒരു പാട് ക്രിമിനല്‍ ആക്ടിവിട്ടീസുമായി നടക്കുന്ന അയാളുടെ മകന്‍ ആണ് അജയ് ( അര്‍ജുന്‍ കപൂര്‍) . അവരുടെ ഗാങ്ങിനെ പിടിക്കാന്‍ നടക്കുന്ന പോലീസ് ഓഫീസേര്‍സ് ആണ് പ്രിത്വിയും അമ്മാവന്‍ ഋഷി കപൂറും. പ്രിത്വിയുടെ അച്ഛന്‍ (അനുപം ഖേര്‍ ) ഒരിക്കല്‍ പ്രിത്വിയോടു തന്റെ വേറെ ഒരു ഭാര്യയെയും മകനെയും കുറിച്ച് പറയുന്നു. അവരെ കാണാന്‍ പോയ പ്രിത്വി കണ്ടത് അജയുടെ മുഖമുള്ള വിശാലിനെയാണ്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വിശാല്‍ അജയുടെ ഇരട്ട സഹോദരന്‍ ആണെന്നു മനസ്സിലാകുന്നു. തന്റെ അമ്മാവനുമായി ആലോചിച്ചു പ്രിത്വി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു, അങ്ങനെ അവര്‍ അജയെ പിടി കൂടുന്നു , യാഷ് വര്ധന്റെ ബിസിനസ് രഹസ്യങ്ങള്‍ ചോര്‍ത്താനും, അയാളെ കുടുക്കാനും വേണ്ടി പ്രിത്വിയും ഋഷി കപൂറും ചേര്‍ന്ന് വിശാലിനെ അജയുടെ വേഷത്തില്‍ യാഷ് വര്ധന്റെ അടുത്തേക്ക് അയക്കുന്നു.ഷാരൂഖ് ഖാന്റെ ഡോണ്‍ പോലെ ഒരു സംഭവം.പക്ഷെ ഇവിടെ വിശാല്‍ അവര്‍ക്കെതിരെ തിരിയുന്നിടത്താണ് കഥ മാറുന്നത്. അവിടെ ഇടവേള.. പോലീസിന്റെ തന്ത്രം ഫലിക്കുമോ? വിശാല്‍ യഥാര്‍ത്ഥത്തില്‍ ആരാണ്? യാഷ് വര്‍ദ്ധന് അയാളെ മനസ്സിലാകുമോ? പോലീസ് പിടിയിലായ അജയ് എങ്ങനെ രക്ഷപെടും? യാഷ് വര്‍ദ്ധന് എന്ത് സംഭവിക്കും? തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ബാക്കി കഥ.

റിയല്‍ എസ്റ്റേറ്റ് കിംഗ് ആയി ജാക്കി ശ്രോഫ്ഫ് ഒതുക്കമുള്ള പെര്‍ഫോമന്‍സ് കാഴ്ച വെച്ചു. ഇപ്പോള്‍ മികച്ച വേഷങ്ങള്‍ മാത്രം തെരഞ്ഞെടുത്തു ചെയ്യുന്ന ഋഷി കപൂര്‍ തന്റെ വേഷം മികച്ചതാക്കി,ഇത് വരെ നമ്മള്‍ കാണാത്ത ഒരു പെര്‍ഫോമന്‍സ്, ഇപ്പോളാണ് ഇവരുടെയൊക്കെ പ്രതിഭ നമ്മള്‍ കാണുന്നത്. പിന്നെ നമ്മുടെ ഹീറോ, അര്‍ജുന്‍ കപൂറിന്റെ ആദ്യ സിനിമ Ishqzaade ഞാന്‍ കണ്ടിട്ടില്ല, എന്തായാലും ഈ സിനിമയിലെ ഡബിള്‍ റോള്‍ അയാള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്, ഒരു സിനിമയുടെ മാത്രം പരിചയ സമ്പത്തുള്ള ഒരു നടനെ കൊണ്ട് കഴിയുന്നതിലും കൂടുതലാണ് അയാളെ കൊണ്ട് ചെയ്യിച്ചത്, എങ്കിലും ആക്ഷന്‍ സീനുകള്‍ എല്ലാം മികച്ചതാക്കി, ചില കോമഡിയും നന്നായി, ചില സീനിലോക്കെ കയ്യടിയും വാങ്ങി, പക്ഷെ പയ്യന്‍ ഒരു പാട് തെളിയാന്‍ ഉണ്ട്, വേറെ ഏതെന്കിലും മെയിന്‍ നടന്‍മാര്‍ ആയിരുന്നെകില്‍ ആ വേഷം കുറച്ചു കൂടെ നന്നാക്കിയേനെ.
പിന്നെ നമ്മുടെ പ്രിത്വിരാജ്, പോലീസ് വേഷത്തില്‍ നന്നായി തിളങ്ങി. നായകന്‍ എന്ന് തന്നെ പറയാവുന്ന വേഷം തന്നെ ആയിരുന്നു ഇതിലെ ACP ആര്യ, മലയാളത്തില്‍ നിന്നുള്ള ഒരു നടനു ഇതൊക്കെ തന്നെ ധാരാളം. ഹിന്ദി ഭാഷ മാത്രം അത്ര ശരി ആയിട്ടില്ല,എങ്കിലും മോശം എന്ന് പറയാനൊക്കില്ല, എന്തൊക്കെ ആയാലും പ്രിത്വി ഒരു മലയാളി അല്ലെ? ആ ഒരു വ്യത്യാസം കാണാതിരിക്കുമോ? എങ്കിലും ഹിന്ദി സിനിമയിലെ പ്രമുഖരുടെ കൂടെ പ്രിത്വി അഭിനയിക്കുന്നത് കാണാന്‍, പല രംഗങ്ങളിലും ഋഷി കപൂറിന്റെ കൂടെ പ്രിത്വി ഒരു വിധം നന്നായി പെര്‍ഫോം ചെയ്തപ്പോള്‍ പ്രിത്വിയുടെ നാട്ടുകാരന്‍ ആയി, ഒരു മലയാളി ആയി ആ കൂട്ടത്തില്‍ ഇരുന്നപ്പോള്‍ തെല്ല് സന്തോഷം തോന്നി.ചിത്രം തുടങ്ങുന്നതും അവസാനിക്കുന്നതും പ്രിത്വിയിലൂടെയാണ്. എന്തായാലും പ്രിതിയുടെ വേഷം ശ്രദ്ധിക്കപ്പെടും എന്ന് ഉറപ്പാണ്. തിരക്കുള്ള ഒരു നായക നടന്‍ ആകാന്‍ കഴിഞ്ഞില്ലെങ്കിലും ബോളിവുഡില്‍ നിന്ന് കൂടുതല്‍ അവസരങ്ങള്‍ പ്രിത്വിയെ തേടിയെത്തും എന്ന് തന്നെ കരുതാം.

തുണി അഴിക്കാന്‍ ഒരു മടിയുമില്ലാത്ത ഒരു പാവം കുട്ടിയാണ് ഇതിലെ നായിക, കഥയില്‍ അവള്‍ക്ക് അധികം പ്രാധാന്യം ഇല്ലെങ്കിലും അവളെ കൊണ്ട് കഴിയുന്നത് അവള്‍ ചെയ്തിട്ടുണ്ട്. ആദ്യത്തെ സീനിലെ ബികിനിയും, ഇംഗ്ലീഷ് സിനിമയെ വെല്ലുന്ന രീതിയിലുള്ള ഒരു ലിപ് ലോക്കും തന്നെ ഗംഭീരം, നമ്മളും ലോക സിനിമയുടെ കൂടെ മുന്നേറുന്നുണ്ട്, അര്‍ജുന്‍ കപൂറിന്റെ കൂടെ ഉള്ള ഒരു കിടപ്പറ സീന്‍ ഉണ്ടായിരുന്നത് ഇവിടെ കട്ട് ചെയ്തു എന്ന് തോന്നുന്നു, അതൊരു നഷ്ട്ടമായി തോന്നി. അനുപം ഖേര്‍ ഒരു സീനില്‍ മാത്രം വന്നു പോയി, Barbadhiyaan എന്ന ഗാനം തെറ്റില്ല,ഇത് പോലൊരു ആക്ഷന്‍ ചിത്രത്തില്‍ ഗാനങ്ങള്‍ക്ക് അധികം പ്രാധാന്യവും ഇല്ല. ചിത്രത്തില്‍ നല്ലൊരു ത്രില്ലിംഗ് കഥ ഉണ്ട്, പക്ഷെ എടുത്തു വന്നപ്പോള്‍ ഒരു പഞ്ച് ഇല്ലാതെ ആയി പോയി. തുടക്കം മുതല്‍ ഒടുക്കം വരെ ഒരു ആക്ഷന്‍ മൂഡ് നില നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്, പക്ഷെ എവിടെയൊക്കെയോ എന്തൊക്കെയോ പാകപ്പിഴകള്‍ ഉണ്ട്, പ്രധാന പ്രശ്നം ചിത്രത്തിന്റെ ലാഗിംഗ് ആണ്, പിന്നെ ഇടക്കിടക്ക് കയറി വരുന്ന ഫാമിലി സെന്റിമെന്റ്സും. ഇത് രണ്ടും ഒരു ആക്ഷന്‍ ചിത്രത്തിനു യോജിച്ചതല്ല,ചിലപ്പോ ഒരു പുതുമുഖ സംവിധായകന്റെ അനുഭവ സമ്പത്തിന്റെ കുറവ് കൊണ്ടാകാം. ചുരുക്കത്തില്‍ കുറച്ചു കൂടെ ശ്രദ്ധിച്ചിരുന്നു എങ്കില്‍ Aurangzeb ഈ അടുത്ത കാലത്ത് ഹിന്ദിയില്‍ ഇറങ്ങിയ മികച്ച ഒരു ചിത്രം ആയേനെ .

ഒരിക്കല്‍ ഒരു ചാനെല്‍ ഇന്റര്‍വ്യൂവില്‍ എന്താണ് സ്വപ്നം എന്നു ചോദിച്ചപ്പോള്‍ പ്രിത്വി പറഞ്ഞു " എനിക്ക് മലയാള സിനിമയുടെ ബ്രാന്‍ഡ് അമ്പാസിഡര്‍ ആകണം" അതായതു അമിതാബ് ബച്ചന്‍ ഹിന്ദി സിനിമയെ പ്രതിനിധീകരിക്കുന്ന പോലെ, പൃഥ്വിരാജ് മലയാള സിനിമയെ പ്രതിനിധീകരിക്കണം, തന്റെ സിനിമകള്‍ക്ക് ഹിന്ദിയിലും മാര്‍ക്കറ്റ് ഉണ്ടാകണം എന്ന് . പ്രിത്വി പറഞ്ഞത് അയാളുടെ സ്വപ്നം ആണ്. നടക്കും അല്ലെങ്കില്‍ നടത്തും എന്ന് അയാള്‍ വിശ്വസിക്കുന്ന സ്വപ്നം. ആ സ്വപ്നം യാഥാര്‍ത്ഥ്യം ആകട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. കുറച്ചു കൂടെ കച്ചവട ഫോര്‍മുലകള്‍ ഉള്ള ഒരു സിനിമയിലൂടെ ബോളിവുഡില്‍ പ്രിത്വി ഒരു പടി കൂടെ കയറും എന്ന് കരുതാം.

തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് പ്രിത്വി ഇപ്പോള്‍ പോകുന്നത്, കഴിഞ്ഞ വര്ഷം അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ മികച്ച വേഷം, ഈ വര്ഷം സെല്ലുലോയിഡ് എന്ന സിനിമയിലൂടെ രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ് , തൊട്ടു പിന്നാലെ വന്ന മുംബൈ പോലീസ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രശംസ ലഭിച്ചു, മൂന്നും ഹിറ്റ് ആകുകയും ചെയ്തു, ഇപ്പൊ ഹിന്ദിയില്‍ ഒരു ചിത്രം ..Aurangzeb.. ഇനി മലയാളത്തില്‍ മെമ്മറീസ്, ലണ്ടന്‍ ബ്രിഡ്ജ്, തുടങ്ങിയ നല്ല കുറെ പ്രോജെക്ട്സ്, ഹിന്ദിയില്‍ ഷാരൂഖ് -അഭിഷേക് ബച്ചന്‍ ടീമിന്റെ കൂടെ ഫറാഖാന്റെ ന്യൂ ഇയര്‍...യെസ് , പ്രിത്വി ഓണ്‍ ദി റൈറ്റ് ട്രാക്ക്..പിക്ചര്‍ അഭി ബാകി ഹെ ഭായ്..!!
THanks Good Review...
ReplyDeleteThanks biju :)
Deletethanks...:kiki:
ReplyDeleteForuthil postiyille??
thanks navas :)
Delete