
ഭരത് ഗോപിയുടെ മകന്‍, അതില്‍ കൂടുതല്‍ ഒരു പരിചയപ്പെടുത്തല്‍ വേണ്ട മുരളി ഗോപിക്ക്. പരിചയ സമ്പന്നനായ ലാല്‍ജോസിന്റെ ദിലീപ് ചിത്രത്തിലൂടെ തുടക്കം, അതും ഒരേ സമയം മൂന്നു കാര്യങ്ങള്‍ ചെയ്തു കൊണ്ട്..അഭിനയം,ആലാപനം,തിരക്കഥ. 2004 അവസാനം ഇറങ്ങിയ രസികന്‍ എന്ന ആ ചിത്രം പക്ഷെ പരാജയപ്പെട്ടു.എങ്കിലും വില്ലന്‍ വേഷം ചെയ്ത ആ നടനെ എല്ലാവരും ശ്രദ്ധിച്ചു, സിനിമ കണ്ടിറങ്ങിയ ഭൂരിഭാഗം ആളുകള്‍ക്കും അന്ന് അറിയില്ലായിരുന്നു അത് ഭരത് ഗോപിയുടെ മകന്‍ ആണെന്നുള്ള കാര്യം. ഒരു ഡയലോഗ് പോലുമില്ലാതെ തന്നെ കാള ഭാസ്കരന്‍ എന്ന ആ വില്ലന്‍ വേഷം മികച്ചതാക്കാന്‍ മുരളീകൃഷ്ണന് കഴിഞ്ഞു. ചിത്രത്തിലെ "ചാഞ്ഞു നില്ക്കണ " എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചതും മുരളിയാണ്. ഒരു പക്ഷെ നായകന് വേണ്ടി വില്ലന്‍ പാടിയ ഏക മലയാള ഗാനവും അതായിരിക്കാം.നല്ലൊരു തുടക്കം കിട്ടിയെങ്കിലും ചിത്രത്തിന്റെ പരാജയം കാരണം വേറെ മികച്ച അവസരങ്ങള്‍ ഒന്നും അയാളെ തേടി ഉടനെ വന്നില്ല. അതിനു ശേഷം മുരളി കുറച്ചു കാലം ദുബായില്‍ ജോലി ചെയ്തു.

അവിടെ നിന്ന് അഞ്ചു വര്ഷം കഴിഞ്ഞാണ് ബ്ലെസ്സിയുടെ ഭ്രമരത്തിലൂടെ (2009) മോഹന്‍ലാലിന്‍റെ കൂടെ മുരളി ഗോപി എന്ന പേരിലായിരുന്നു രണ്ടാം വരവ്. ചെറിയ വേഷം ആയിരുന്നു എങ്കിലും ശ്രദ്ധിക്കപെടുന്ന ഒരു വേഷമായിരുന്നു അതിലെ ഡോക്ടര്‍ അലക്സ്. ചിത്രം കണ്ട പലര്‍ക്കും അത് രസികനിലെ വില്ലന്‍ ആയിരുന്നു എന്ന് മനസ്സിലായതെ ഇല്ല. ആ ചിത്രത്തിലെ മികച്ച അഭിനയത്തിന് ആ വര്‍ഷത്തെ സത്യന്‍ മെമ്മോറിയല്‍ അവാര്‍ഡ് ലഭിച്ചു. പിന്നീട് കമലിന്റെ ഗദാമ്മയില്‍ (2011) ചെറിയൊരു വേഷം. അതിനു ശേഷം 2012 തുടക്കത്തില്‍ "ഈ അടുത്ത കാലത്ത്" എന്ന ചിത്രം വരുന്നത്. ന്യൂ ജനറേഷന്‍ സിനിമ അല്ലെങ്കില്‍ മുരളി ഗോപിയുടെ ഭാഷയില്‍ ഹാബിറ്റ് ബ്രേക്കെര്സ് " ആയ സിനിമകളുടെ ഭാഗം ആയി അരുണ്‍ കുമാര്‍ അരവിന്ദ് എന്ന മികച്ചൊരു സംവിധായകന്റെ കൂടെ ചേര്‍ന്ന് ഒരുക്കിയ "ഈ അടുത്ത കാലത്ത് "പതിവ് സിനിമകളില്‍ നിന്നും ആശയപരമായും അവതരണ ശൈലിയിലും വേറിട്ട് നിന്നു, ചിത്രം വലിയ രീതിയില്‍ പ്രേക്ഷക പ്രശംസ നേടി. ഒപ്പം ആ ചിത്രത്തില്‍ ഡോക്ടര്‍ അജയ് കുര്യന്‍ എന്ന മികച്ചൊരു കഥാപാത്രവും ചെയ്തു. അതിലെ അഭിനയത്തിനും തിരകഥക്കുമായി ചെറുതും വലുതുമായി ഒട്ടേറെ അംഗീകാരങ്ങളും മുരളിയെ തേടിയെത്തി.
എന്നാല്‍ മുരളി ഗോപി അരങ്ങു തകര്‍ത്തത് മമ്മൂട്ടി നായകനായ "താപ്പാന" എന്ന ചിത്രത്തിലെ കന്നുകുട്ടന്‍ എന്ന കരുത്താര്‍ന്ന വില്ലന്‍ വേഷത്തിലാണ്. തന്റെ അച്ഛന്റെ കൂടെ അഭിനയിച്ച സീനിയര്‍ നടനായ മമ്മൂട്ടിയുടെ കൂടെ ഒരു പതര്‍ച്ചയും കൂടാതെ മുരളി ഗോപി അഭിനയിച്ചു.ഈ വര്ഷം ഓഗസ്റ്റ് ക്ലബ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകളും പൂര്‍ത്തിയാക്കി. അതില്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിയതും മുരളി ഗോപി തന്നെയാണ്. അരുണ്‍ കുമാര്‍ അരവിന്ദിന്റെ കൂടെ വീണ്ടും ചേര്‍ന്നാണ് തന്റെ പുതിയ ചിത്രമായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രവും മുരളി ഗോപി ഒരുക്കുന്നത്. മൂന്നു കാലഘട്ടങ്ങളിലൂടെയാണ് അതിന്റെ കഥ പറഞ്ഞു പോകുന്നത്. ഒപ്പം രാജേഷ് പിള്ളയുമായി ചേര്‍ന്ന് മോഹന്‍ലാലിനെ നായകന്‍ ആക്കി അണിയിച്ചൊരുക്കുന്ന ലുസിഫെര്‍ എന്ന ചിത്രതിനു വേണ്ടിയും മുരളിഗോപി തൂലിക ചലിപ്പിക്കുന്നുണ്ട്. മുരളി ഗോപിയും അരുണ്‍ കുമാര്‍ അരവിന്ദും ചേര്‍ന്നുള്ള നിര്‍മ്മാണ കമ്പനിയുടെ ആദ്യ ചിത്രമായ "വെടി വഴിപാട് " എന്ന ഒരു ചിത്രവും പണിപ്പുരയില്‍ ഉണ്ട്.
മുരളി ഗോപി അറിയപ്പെടുന്ന ഒരു ചെറുകഥ എഴുത്തുകാരന്‍ കൂടിയാണ്.പത്തൊമ്പതാമത്തെ വയസ്സില്‍ "ആയുര്‍രേഘ" എന്ന ആദ്യത്തെ ചെറുകഥ കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അദ്ധേഹത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട കുറച്ചു ചെറുകഥകള്‍ "രസികന്‍ സോധനെ" എന്ന പേരില്‍ റെയിന്‍ബോ ബുക്സ് പുറത്തിറക്കിയിരുന്നു. തുടക്ക കാലത്ത് ദി ഹിന്ദു, ദി ഇന്ത്യന്‍ എക്സ്പ്രസ്സ് എന്നീ പത്രങ്ങളുടെ സബ് എഡിറ്റര്‍ ആയും മുരളി ഗോപി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ Msn india entertainment ചീഫ് എഡിറ്റര്‍ ആയി വര്‍ക്ക് ചെയ്യുന്നു. തിരുവനന്തപുരത്തെ പേയാട് ആണ് മുരളി ഗോപിയുടെ താമസം. വരും വര്‍ഷങ്ങളില്‍ മലയാള സിനിമയില്‍ മികച്ച ചിത്രങ്ങളുടെ ഒരു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഒരുക്കി മുന്നേറാന്‍ മുരളി ഗോപിക്ക് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം !!
ningalu valya niroopakan okke aayalle... Congrats... :peace:
ReplyDeletepoda :)
DeleteThis comment has been removed by the author.
ReplyDelete