ഈ ആഴ്ചയാണ് തൊണ്ടി മുതല്‍ കണ്ടത്. കൂടെ ഉണ്ടായിരുന്നവരില്‍ പലര്‍ക്കും പടത്തെ കുറിച്ച് പല അഭിപ്രായങ്ങള്‍ ആയിരുന്നു. പക്ഷെ ഫഹദിന്‍റെ പെര്‍ഫോമന്‍സ്, അതിന് മാത്രം എല്ലാവര്‍ക്കും ഒരേ അഭിപ്രായം, കിടിലന്‍.

ആ സെല്ലില്‍ ഇരുന്ന് മാല മോഷണത്തെ കുറിച്ച് വിവരിക്കുന്നതൊക്കെ ഗംഭീരം, പ്രത്യേകിച്ചും തെക്കോട്ടൊക്കെ ഉള്ള റോഡുണ്ടല്ലോ, എന്ത് സുഖാന്നറിയോ? എന്ന് പറയണതൊക്കെ എന്ത് നാച്ചുറല്‍ ആണ്. ഫഹദിന് ശരിക്കും ഈ പണി അറിയോ എന്ന് വരെ തോന്നി പോകും, അത് പോലെയാണ് രസകരമായ ആ വിവരണം. ശരിക്കും Behave ചെയ്യുക എന്നത് ഫഹദിന്‍റെ കാര്യത്തില്‍ കറക്റ്റ് ആണ്. അഭിനയത്തിന്‍റെ കാര്യത്തില്‍ ഫഹടിനോട് മത്സരിക്കാന്‍ പുതിയ പിള്ളേര്‍ കുറച്ചു പാട് പെടും.
മഹേഷിന്‍റെ പ്രതികാരം, ടേക്ക് ഓഫ്, ഇപ്പൊ തൊണ്ടിമുതല്‍. എന്തിനാ അധികം സിനിമകള്‍? വര്‍ഷത്തില്‍ ഇത് പോലെ ഒന്നോ രണ്ടോ പോരെ? ഇങ്ങോര്‍ ഇത് ഈ ലെവലില്‍ പോയാല്‍ പിടിച്ചാല്‍ കിട്ടില്ല...
No comments:
Post a Comment