
ഇന്നലെ പുതിയ റൂമിലേക്ക് താമസം മാറി. സാധനങ്ങള്‍ എല്ലാം ആദ്യം കൊണ്ട് പോയി അറേഞ്ച് ചെയ്തു വെച്ച് ഞങ്ങള്‍ എത്തുമ്പോള്‍ സമയം അര്‍ദ്ധരാത്രി ആയി. ചെന്ന് കയറിയപ്പോള്‍ തന്നെ കാണുന്നത് ഫ്ലാറ്റിന്റെ മുന്പില് കിടക്കുന്ന പോലീസ് വണ്ടിയാണ്.
താഴത്തെ ഫ്ലോറിലെ ഒരു റൂമിനു മുന്പില് പോലീസ് നില്ക്കുന്നു. ഭാര്യയെയും മോനെയും വീട്ടില്‍ ആക്കി ഞാന്‍ അങ്ങോട്ടേക്ക് ചെന്നു.
അവിടെ കണ്ട ഒരു പാകിസ്ഥാനി യുവാവിനോട് ഞാന്‍ കാര്യം തിരക്കി.
അവന്റെ മറുപടി : എന്റെ റൂമില്‍ ഒരുത്തന് കയറി.
ഞാന്‍ : കള്ളനാണോ?
അവന് : അല്ല, എന്റെ ഭാര്യയുടെ കാമുകനാണ്..
ഞാന്‍ ഒന്ന് ഞെട്ടി..
അപ്പോള്‍ അവനൊരു ഫോണ്‍ വന്നു, അവന് അതുമായി പുറത്തേക്കു നടന്നു..
ഞാന്‍ അവിടെ തന്നെ നിന്നു.
ഉടനെ തന്നെ അവന് എന്റെ അടുത്തേക്ക് വീണ്ടും തിരിച്ചു വന്നു
എന്നിട്ട് പറഞ്ഞു : ഭായ്, ഞാന്‍ പാകിസ്ഥാനില്‍ ആയിരുന്നു, ഇന്ന് മടങ്ങി വന്നപ്പോള്‍ അവളും വേറെ ഒരുത്തനും കൂടെ അകത്ത് ..ഞാന്‍ റൂം പുറത്തു നിന്നു പൂട്ടി പോലീസിനെ വിളിച്ചു..വേറെ എന്താ ചെയ്യാലെ?
അത് പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു..അവന് എന്റെ തോളില്‍ തട്ടി നടന്നു പോയി..
ഞാന്‍ റൂമില്‍ ചെന്നു കിടന്നു...രാത്രി ഏറെയായിട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്റെ മുന്പില് കരഞ്ഞ അവന്റെ ആ മുഖം മനസ്സില്‍ നിന്നും പോയിരുന്നില്ല. ഒരു സിനിമയില്‍ പോലും മുന്‍പ് കണ്ടിട്ടില്ലാത്ത ആ രംഗം എന്നെ ശരിക്കും അസ്വസ്ഥനാക്കി.
അവന്റെ ആ സങ്കടം അവന് ആരോട് പറയാന്‍? എങ്ങനെ തീരാന്‍? പടച്ചവന് കാക്കട്ടെ !!
:|
ReplyDelete