Thursday, September 20, 2012
വീണ്ടുമൊരു അവധിക്കാലം.. !!
ഒന്നര വര്‍ഷത്തിനു ശേഷം നാളെ നാട്ടിലേക്കു പോവുകയാണ്. ഒരു മാസം നില്‍ക്കാം എന്ന് കരുതി സന്തോഷിച്ചതാണ് , പക്ഷെ കിട്ടിയത് വെറും 22 ദിവസങ്ങളാണ്. ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് കരുതി സമാധാനിക്കാം. നഷ്ട്ട്ടപ്പെട്ട കുറെ ഇഷ്ട്ടങ്ങള്‍ സ്വന്തമാക്കാന്‍ കുറച്ചു ദിവസങ്ങള്‍. ലീവിന്റെ കാര്യം പറഞ്ഞപ്പോ പലരും ചോദിച്ച ഒരു കാര്യം " നിന്റെ ഫാമിലി കൂടെയില്ലേ? പിന്നെ ഇപ്പൊ എന്തിനാ ഒരു ലീവ്? എന്നാണ്. ഈ ചോദ്യത്തിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലാകുന്നില്ല. ഫാമിലി എന്ന് പറഞ്ഞാല്‍ ഭാര്യയും കുഞ്ഞും മാത്രമാണോ? എനിക്ക് എന്റെ ഉപ്പയെയും ഉമ്മയെയും കാണണ്ടേ? മറ്റു ബന്ധുക്കളെയും കൂട്ടുകാരെയും കാണണ്ടേ? നാടിനെയും നാട്ടുകാരെയും കാണണ്ടേ?
എല്ലാ തവണയും നാട്ടിലേക്ക് പോകാനുള്ള ദിവസം ആകുമ്പോള്‍ ആകെ ഒരു അസ്വസ്ഥതയാണ്. മനസ്സ് മുഴുവനും എന്തൊക്കെയോ ചിന്തകള്‍. നാട്ടില്‍ ചെന്നാല്‍ ചെയ്യാനുള്ള കാര്യങ്ങളുടെയും കാണാനുള്ള ആള്‍ക്കാരുടെയും ഒരു ലിസ്റ്റ് മനസ്സില്‍ ഉണ്ട്. വിചാരിച്ച എല്ലാം ചെയ്തു തീര്‍ക്കാനോ എല്ലാവരെയും കാണാനോ കഴിയുന്നതിനു മുന്‍പേ മടക്കയാത്ര ആകും. അതെന്നും അങ്ങിനെ തന്നെ ആയിരുന്നു. നാട്ടിലേക്ക് കൊണ്ട് പോകാനുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ ഇന്നലെ ലുലുവില്‍ പോയി. അവിടെ എന്നെ പോലെ പലരും എന്തൊക്കെയോ സാധനങ്ങള്‍ വാങ്ങി ട്രോളി നിറക്കുന്ന കാഴ്ച്ച കണ്ടു. ഒരു സാധാരണക്കാരന്‍ നാട്ടിലേക്ക് പോകുമ്പോള്‍ എന്തൊക്കെ കൊണ്ട് പോകണം എന്നത് ഞാന്‍ വെറുതെ ചിന്തിച്ചു . സോപ്പും, പാല്‍പ്പൊടിയും, പെര്‍ഫ്യൂമും, വാച്ചും, പേനയും, ഉടുപ്പും, മിട്ടായികളും, ബാഗും, ടാങ്കും എന്ന് വേണ്ട ഷേവ് ചെയ്യാനുള്ള ക്രീമും ബ്ലേഡും അടക്കം. അങ്ങനെ എന്തൊക്കെ കൊണ്ട് പോകണം. വീട്ടിലെ ഉപയോഗത്തിനുള്ള അവശ്യ സാധനങ്ങള്‍ മാത്രമായി ഒരു യാത്ര ശരിയാകുമോ? അങ്ങനെ ചെയ്യുന്നവര്‍ ഉണ്ടാകാം, പക്ഷെ പലപ്പോഴും എനിക്ക് അതിനു കഴിയാറില്ല. ഇതില്‍ പലതും നമ്മുടെ വീട്ടിലേക്ക് മാത്രമായല്ല കൊണ്ട് പോകുന്നത്. അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും എല്ലാമായി വീതിച്ചു കൊടുക്കും. ഗള്‍ഫില്‍ നിന്നുള്ള സാധനങ്ങള്‍ കിട്ടുമ്പോള്‍ എല്ലാര്‍ക്കും സന്തോഷം, അത് കാണുമ്പോ നമുക്കും ഒരു സന്തോഷം.
ഞാന്‍ ആലോചിക്കുന്നത് എന്നെകിലും നമ്മള്‍ ഇവിടത്തെ ജോലിയൊക്കെ അവസാനിപ്പിച്ചു നാട്ടില്‍ മടങ്ങിയെത്തിയാല്‍ ഒരു ചായ വാങ്ങി തരാന്‍ ഇവരില്‍ ആരെങ്കിലും ഉണ്ടാകുമോ? അറിയില്ല. ഉണ്ടാകില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. റിട്ടയര്‍ ചെയ്ത പോലീസ്കാരനും, മടങ്ങി ചെന്ന ഗള്‍ഫ്കാരനും ഒരു പോലെയാണെന്നു എവിടെയോ വായിച്ചതു ഓര്‍മ്മ വരുന്നു. അവരെ പിന്നെ ആര്‍ക്കും വേണ്ട. അവരെ ആരും വക വെക്കില്ല. പ്രവാസിയുടെ ജീവിതം മെഴുക് തിരി പോലെ ആണെന്ന് പലരും പറഞ്ഞു പഴകിയ ചൊല്ല് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. എന്റെ ജീവിതം അങ്ങനെ ആയി എന്ന് എനിക്ക് ഇത് വരെ തോന്നിയിട്ടില്ല, അങ്ങനെ ആകാന്‍ എനിക്ക് ആഗ്രഹവുമില്ല. എങ്കിലും ജനിച്ച നാട്ടിലെ നമ്മുടെ കൊച്ചു കൊച്ചു ഇഷ്ട്ടങ്ങള്‍ നഷ്ട്ടപ്പെടുമ്പോള്‍ മറ്റെല്ലാ പ്രവാസികളെയും പോലെ ഒരു തിരിച്ചു പോക്കിനെ കുറിച്ച് ഞാനും ചിന്തിക്കാറുണ്ട്, പക്ഷെ സാമ്പത്തികം എന്ന ആ വലിയ വിഷയം വരുമ്പോള്‍ ആ ചിന്തകളെ തലയിണ കൊണ്ട് അമര്‍ത്തി ഞെരിച്ചു കൊണ്ട് കിടന്നുറങ്ങും.
ഇപ്പോള്‍ എന്നെ അലട്ടുന്ന വിഷയം ഇതൊന്നുമല്ല, അത് വിമാന യാത്രയാണ്. പല തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോളും വിമാന യാത്ര എനിക്കൊരു പേടി സ്വപ്നമാണ്. മൂന്നര മണിക്കൂര്‍ നീളുന്ന ആകാശ യാത്ര എനിക്ക് മുപ്പതു മണിക്കൂറിന്റെ നീളം തോന്നാറുണ്ട്, പലരും ചോദിക്കും എന്തിനാ പേടിക്കുന്നത്? എന്നായാലും മരിക്കണം, പിന്നെന്താ? ആ ചോദ്യം തന്നെ എനിക്ക് പേടിയാണ്. ഓരോ തവണ യാത്ര ചെയ്യുമ്പോളും ഇത് ജീവിതത്തിലെ അവസാനത്തെ യാത്രയാണ് എന്ന് കരുതിയാണ് വിമാനത്തില്‍ ഇരിക്കുന്നത്. കുഴപ്പമൊന്നുമില്ലാതെ അവിടെ ഇറങ്ങി. പുറത്തിറങ്ങുമ്പോള്‍ ഒരു യോദ്ധാവിനെ പോലെ നെഞ്ചും വിരിച്ചു നടക്കും. ഇത്തവണത്തെ യാത്രയില്‍ ഞാന്‍ തനിച്ചല്ല, എന്റെ കൂടെ ജാസ്മിനും മോനും ഉണ്ട്, ഞങ്ങള്‍ ഒരുമിച്ചൊരു വിമാന യാത്ര ആദ്യമായാണ്, അതിന്റെ ഒരു സന്തോഷം ഉണ്ട്. നാട്ടിലെ മണ്ണില്‍ കാലു കുത്തുമ്പോള്‍ ഉള്ള ആ സന്തോഷം. പിന്നെ മനസ്സ് മുഴുവനും ആഹ്ലാദം മാത്രം, ജന്മ നാട്ടിലെ മണ്ണില്‍ കാല് കുത്താനുള്ള ആവേശം. പിന്നെ പുറത്ത് നമ്മളെ കാത്തു നില്ക്കുമന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്ക് എത്താനുള്ള ഒരു തിടുക്കമാണ്. എയര്‍പോര്‍ട്ടില്‍ നിന്നും നമ്മുടെ വീട്ടിലേക്കുള്ള യാത്രയാണ് എനിക്ക് ഏറെ ഇഷ്ടം ഉള്ള ഒരു യാത്ര. ആ സമയത്ത് മനസ്സില്‍ വേറെ ചിന്തകള്‍ ഒന്നുമില്ല, വിദേശത്തെ പ്രശ്നങ്ങള്‍ എല്ലാം മറന്ന്, നാട്ടിലെ പ്രശ്നങ്ങളിലേക്ക് എത്തും മുന്‍പുള്ള ഒരു ഒന്നര മണിക്കൂര്‍ യാത്ര. ഇടക്കൊന്നു നിര്ത്തി് നാട്ടിലെ ഒരു ചായ കുടിക്കുമ്പോ കിട്ടുന്ന ആ ഒരു സുഖം. അതൊന്നു വേറെ തന്നെയാണ്. വീട്ടിലെത്തുമ്പോ വരവേല്‍പ്പ് സിനിമയില്‍ മോഹന്‍ലാല്‍ പറഞ്ഞ ഡയലോഗ് ഓര്‍മ്മ വരും. “ജന്മ നാടിന്റെ സുഗന്ധം,സ്വന്തം വീട്ടിലെ സുരക്ഷിതത്വം. ഒടുവില്‍ ഞാന്‍ എന്റെ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. :)
Thursday, August 16, 2012
റംസാന്‍ ഓര്‍മ്മകള്‍ !!
എത്ര പെട്ടെന്നാണ് ഇരുപത്തിയേഴ് നോയമ്പ് കടന്നു പോയതെന്ന് ആലോചിക്കുവായിരുന്നു ഞാന്‍. നാട്ടിലെ നോയമ്പ് കാലം പോലെ അല്ല ദുബായിലെ നോയമ്പ് കാലം, ഈ നഗരത്തെ പോലെ ഇവിടത്തെ റമദാന്‍ മാസവും പെട്ടെന്ന് കടന്നു പോകുന്ന പോലെ എപ്പോളും എനിക്ക് തോന്നിയിട്ടുണ്ട്. ഇനി ഏറിയാല്‍ മൂന്നു ദിവസം കൂടെ കഴിഞ്ഞാല്‍ പെരുന്നാളായി. എല്ലാവരും ഇപ്പൊ പുതുവസ്ത്രം എടുക്കുന്ന തിരക്കിലായിരിക്കും, ഞങ്ങള്‍ ഇത് വരെ പോയില്ല, ഇന്നോ നാളെയോ പോകണം എന്ന് കരുതുന്നു. ഈ റമദാന്‍ മാസം കുറച്ചു നല്ല കാര്യങ്ങള്‍ കൂടെ തന്നാണ് കടന്നു പോയത്,രണ്ടു ആഴ്ച മുന്‍പേ കൈമക്കാരുടെ ഇഫ്താര്‍ ഉണ്ടായിരുന്നു, അന്ന് നാട്ടുകാരെ എല്ലാവരെയും കാണാന്‍ കഴിഞ്ഞത് സന്തോഷമായി, സുനി, സക്കറിയ, നവാസ് അങ്ങനെ കുറെ പേരെ കുറെ നാളുകള്‍ക്ക് ശേഷം കണ്ടു. കഴിഞ്ഞ ആഴ്ച കമ്പനി ഇഫ്താര്‍ ഉണ്ടായിരുന്നു, അതിനും കമ്പനിയിലെ എല്ലാ ജീവനക്കാരും ഉണ്ടായിരുന്നു, കൂടാതെ ഈ തവണ അവരുടെ കുടുംബങ്ങളും പങ്കെടുത്തിരുന്നു, മുന്പോന്നും അങ്ങനെ ഒരു പതിവില്ല, അത് കൊണ്ട് തന്നെ അതും മറക്കാനാവാത്ത ഒരു അനുഭവം ആയി മാറി. പിന്നെ വീട്ടിലും രണ്ടു മൂന്നു ഇഫ്താര്‍ നടത്തിയിരുന്നു,മോന്റെ ജന്മ ദിനവും ഈ റമദാന്‍ മാസത്തിലായിരുന്നു, നല്ല കുറച്ചു സുഹൃത്തുക്കളുടെ സാന്നിധ്യം കൊണ്ട് അതും ഗംഭീരമായി. നാട്ടില്‍ ഉള്ളപ്പോ നോയമ്പ് കാലം കുറച്ചു കൂടെ മനോഹരമായിരുന്നു, എങ്ങും അതിന്റെ ഒരു ഉത്സാഹം കാണുമായിരുന്നു, ഇവിടെ അതില്ല എന്നല്ല, എന്നാലും നാട്ടിലെ എല്ലാ കാര്യങ്ങളും അതിന്റെതായ ഒരു സൌന്ദര്യം ഉണ്ടാകുമല്ലോ? അത് പോലെ ഇതും. തൃശൂര് സൈന്‍ മാജികില്‍ വര്‍ക്ക് ചെയ്യുന്ന കാലത്ത് അടുത്തുള്ള പള്ളിയിലേക്ക് ഞാനും ഹാരിസും മജീട്ക്കയും എല്ലാവരും കൂടെ നോമ്പ് തുറക്കാന്‍ പോയിരുന്നു, നോമ്പ് തുറന്ന ശേഷം അവിടെ നിന്ന് അല്പം ജീരക കഞ്ഞിയും ഉപ്പേരിയും കൂട്ടി കഴിച്ചിരുന്നത് ഇന്നും എരിവുള്ള ഒരു ഓര്‍മ്മ ആയി മനസ്സില്‍ ഉണ്ട്( മധുരമുള്ള എന്നു എഴുതിയപ്പോള്‍ ഒരു കൂതറ എന്നോടു ചോദിച്ചു,ജീരക കഞ്ഞി മധുരം അല്ലല്ലോ എരിവ് അല്ലേ ഉണ്ടാകുക എന്നു ). നോമ്പ് തുടങ്ങിയ സമയത്ത് ഇവിടെ ജാസ്മിന്‍ കുറച്ചു ദിവസം ജീരക കഞ്ഞി ഉണ്ടാകിയിരുന്നു, അത് എന്തോ ശരിയായില്ല, എങ്കിലും കുറച്ചു ദിവസം അത് ഞാന്‍ കഴിച്ചിരുന്നു. വളരെ ചെറുപ്പത്തില്‍ ഒരിക്കല്‍ നോയമ്പ് എടുത്തു പഴങ്ങള്‍ വാങ്ങാനായി ഉപ്പാടെ കൂടെ ഒരു കടയില്‍ പോയതും, വാങ്ങിയ മുന്തിരി മധുരം ഉണ്ടോ എന്ന് നോക്കാന്‍ ഞാന്‍ അതെടുത്ത് കഴിച്ചു നോക്കിയതും ഇപ്പോളും ഒരു ചിരിയോടെ അല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല, അബദ്ധത്തില്‍ ചെയ്യുന്നത് നോമ്പിനെ ബാധിക്കില്ല എന്നിരുന്നാലും. അന്നും ഉമ്മ ഉണ്ടാക്കുന്ന നോമ്പ് തുറ വിഭവങ്ങള്‍ എനിക്ക് പ്രിയപ്പെട്ടതാണ്, പത്തിരി, തരികഞ്ഞി അങ്ങനെ, കഴിഞ്ഞ ആറു വര്‍ഷമായി റമദാന്‍ മാസത്തില്‍ ഞാന്‍ ദുബായിലാണ്, പെരുന്നാളിനും വീട്ടില്‍ ഉണ്ടാകാന്‍ സാധിച്ചിട്ടില്ല. എല്ലാ നോമ്പും ഒരു അവസരമാണ്, വിശപ്പ് അറിയാന്‍, അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാന്‍ ,തിന്മകള്‍ ഉപേക്ഷിക്കാന്‍, നല്ല കാര്യങ്ങള്‍ ചെയ്യാന്‍, പാവപെട്ടവനെ സഹായിക്കാന്‍, മതത്തിന്റെ പാതയില്‍ സഞ്ചരിക്കാന്‍, അങ്ങനെ ഒരു പാടു ഗുണങ്ങള്‍ ഈ മാസത്തിനു ഉണ്ട്, അതൊന്നും ഈ ഒരു മാസത്തേക്ക് മാത്രമായി ചുരുക്കാതെ വരാന്‍ പോകുന്ന പതിനൊന്നു മാസവും പിന്തുടരാന്‍ കഴിയണം എല്ലാവര്ക്കും, കാരണം ഇസ്ലാം വെറുമൊരു മതം മാത്രമല്ല, മഹത്തായ ഒരു ജീവിത രീതി കൂടിയാണ് !!
Sunday, August 5, 2012
അല്പം സിനിമാ വിശേഷം !!
ഞാന്‍ ചെറുപ്പം തൊട്ടേ ധാരാളം സിനിമകള്‍ കാണാറുണ്ട്. കേച്ചേരിയിലെ ഒരേ ഒരു തിയറ്റര്‍ ആയ സവിതയില്‍ നിന്നാണ് അന്നൊക്കെ കൂടുതലും കാണാറ്. പിന്നെ കൈപ്പറമ്പു വിജയ ടാക്കീസ്,അത് ഇപ്പോ ഇല്ല. എന്റെ ഉപ്പാടെ കൂടെയും അടുത്ത വീട്ടിലെ സുനിയുടെയും സുധിയുടെയും കൂടെയും ഒക്കെയാണ് അന്ന് സിനിമകള്‍ കണ്ടിരുന്നത്. അന്ന് തൊട്ടേ സിനിമ എന്റെ ഇഷ്ട്ട വിനോദമാണ്. ഇന്ന് ഈ നിമിഷം വരെ അതിനു ഒരു മാറ്റവും ഇല്ല. പറഞ്ഞു വന്നത് എന്റെ ചില സിനിമ അനുഭവങ്ങള്‍ ഉണ്ട്. അതില്‍ ചിലത് എന്റെ ഉപ്പയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതില്‍ ചിലത് ഞാന്‍ പറയാം

വര്‍ഷം 1998. അന്ന് ഞാന്‍ ഡിഗ്രി ആദ്യ വര്‍ഷത്തിനു പഠിക്കുന്നു. അപ്പോള്‍ ഓണം അവധിയാണ്. സാധാരണ സിനിമ റിലീസ് ഉള്ള ദിവസം ഞാന്‍ പതിവിലും നേരത്തെ ഉണരും. പത്രം നോക്കി സിനിമ എവിടെയൊക്കെ കളിക്കുന്നു എന്നു നോക്കാന്‍ വേണ്ടിയാണ് ആ ഉദ്യമം. അങ്ങനെയിരിക്കെ സെപ്തംബര്‍ മൂന്നിന് ഹരികൃഷ്ണന്‍സ് എന്ന സിനിമ റിലീസ് ആകാന്‍ പോകുന്നു. കുറെ നാളുകളായി കാത്തിരിക്കുന്ന സിനിമ, അതും ഓണത്തിന്റെ അവധി സമയം. അത് കൊണ്ട് തന്നെ അത് കാണാനുള്ള ടിക്കറ്റ് ഞാന്‍ ഒരു മാസം മുന്‍പേ തന്നെ എന്റെ സുഹൃത്തുക്കളായ ഇരട്ട സഹോദരന്മാര്‍ അജയനോടും വിജയനോടും പറഞ്ഞു വെച്ചിട്ടുണ്ട്. അവര്‍ എന്റെ നാട്ടുകാരല്ല, പക്ഷെ എന്റെ നാട്ടിലുള്ള അവരുടെ ഒരു ബന്ധുവീട്ടിലേക്ക് വരാറുണ്ട്. ഞങ്ങള്‍ അങ്ങനെ പരിചയപ്പെട്ടതാണ്.രണ്ടു പേരും നല്ല കട്ട ലാല്‍ ഫാന്‍സ് ആണ്. അവന്മാര്‍ എല്ലാ പടവും ആദ്യ ഷോ കാണുന്നവരാണ്. ചന്ദ്രലേഖക്കും ആറാം തമ്പുരാനുമൊക്കെ തൃശൂര്‍ രംദാസില്‍ ആദ്യ ഷോക്ക് തന്നെ അവര്‍ രണ്ടു പേരും കൂടെ വളരെ സാഹസികമായി ടിക്കറ്റ് എടുത്തു കയറിയ കഥയൊക്കെ അവര്‍ പറഞ്ഞു തന്നെ ഞാന്‍ കേട്ടിട്ടുണ്ട്. അത് കൊണ്ട് ആ കാര്യത്തില്‍ എനിക്ക് പേടിയില്ല. എന്നോടു റിലീസ് ദിവസം 12 മണിക്ക് കുന്നംകുളം ഭാവനയില്‍ എത്തിയാല്‍ മാത്രം മതി, ബാക്കി കാര്യം ഞങ്ങള്‍ ഏറ്റു എന്നാണ് അവര്‍ പറഞ്ഞത്. നോണ്‍ ഷോ തന്നെ വേണം എന്ന് ഞാന്‍ പറഞ്ഞിട്ടുമുണ്ട്. എങ്കിലും അവര്‍ പറഞ്ഞ പോലെ ആ ടിക്കറ്റ് കിട്ടുമോ എന്ന ഒരു ആശങ്ക എന്റെ മനസ്സില്‍ ഉണ്ട്.
പടം റിലീസ് ആയ ദിവസം കാലത്ത് തന്നെ ഞാന്‍ പതിവ് പോലെ പേപ്പര്‍ നോക്കി സിനിമ പരസ്യം നോക്കി. ഓണം സീസണ്‍ ആയതു കൊണ്ട് വേറെയും കുറേ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്, സമ്മര്‍, ചിത്രശലഭം, മയില്‍പ്പീലിക്കാവ്, ഇലവങ്കോട് ദേശം അങ്ങനെ അങ്ങനെ. ഞാന്‍ അതെല്ലാം ആസ്വദിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉമ്മ വന്നു പറഞ്ഞു "എടാ, പോയി ചായപ്പൊടി വാങ്ങി വായോ , ചായ വെക്കാന്‍ തീരെ ചായപ്പൊടി ഇല്ല “ എന്ന്. എന്നിട്ട് ഒരു 50 രൂപയും കയ്യില്‍ തന്നു. ഞാന്‍ ഉറക്ക ചടവോടെ ഒരു താല്പര്യവുമില്ലാതെ രാഘവേട്ടന്റെ കടയിലേക്ക് നടന്നു. അപ്പോള്‍ സമയം ഏതാണ്ട് 8 മണി കഴിഞ്ഞിരുന്നു. സെന്ററില്‍ എതിയപ്പോളാണ് അവിടെ ഒരു കുന്നംകുളം ബസ് വന്നു നിന്നത്. വെറുതെ ഭാവന വരെ പോയി ആ തിരക്കും പോസ്റ്ററുകളും എല്ലാം ഒന്ന് കണ്ടിട്ട് വന്നാലോ എന്ന് ഞാന്‍ ആലോചിച്ചു. പെട്ടെന്നുള്ള ഒരു ആവേശത്തില്‍ ഒന്നും ചിന്തിക്കാതെ ഞാന്‍ ആ ബസില്‍ കയറി ഇരുന്നു.
അങ്ങനെ ഞാന്‍ കുന്നംകുളം ഭാവനയില്‍ എത്തി. ഒന്‍പതു മണി ആകുന്നെ ഉള്ളു, പക്ഷെ ആളുകള്‍ കൂടി കൂടി വരുന്നുണ്ട്. ഷോ 11.30 ആണെന്ന് സെക്യൂരിറ്റി പറഞ്ഞു. ഇപ്പൊ വരിയില്‍ അധികം ആളായിട്ടില്ല.ഞാന്‍ വേറെ ഒന്നും നോക്കിയില്ല,നേരെ കേറി ആ വരിയില്‍ നിന്നു. അജയനോ വിജയനോ വന്നാല്‍ അവന്മാരെ ആ വരിയില്‍ കയറ്റി നിര്‍ത്തി എനിക്കു വീട്ടില്‍ പോയി വരാം എന്നു കരുതിയാണ് കയറി നിന്നത്. പക്ഷേ അവന്മാര്‍ വന്നില്ല. അവരെ കാത്തു നിന്നു എന്റെ ക്ഷമ നശിച്ചു. ചായ പൊടി പ്രതീക്ഷിച്ചു കൊണ്ട് വീട്ടില്‍ എന്നെയും കാത്തിരിക്കുന്ന ഉമ്മയുടെ മുഖം മനസ്സില്‍ തെളിഞ്ഞു. വീട്ടില്‍ പോകണം എന്ന് അറിയാം, പക്ഷേ ഷോ ആലോചിക്കുമ്പോ മടങ്ങി പോകാനും വയ്യ. അങ്ങനെ നിന്ന് നിന്ന് 11 മണി ആയപ്പോള്‍ അജയനും വിജയനും അകലെ നിന്ന് സിഗരറ്റും വലിച്ചു പതുക്കെ നടന്നു വരുന്നത് ഞാന്‍ കണ്ടു. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു സിനിമയില്‍ മോഹന്‍ലാല്‍ ആദ്യ സീനില്‍ കാര്‍ എടുക്കാന്‍ ജഗതിയുടെ വീട്ടിലേക്കു വരുന്നത് പോലെ ആടിപ്പാടിയാണ് അവന്മാരുടെ വരവ്. അത് കണ്ടതോടെ എന്റെ ദേഷ്യം ഇരട്ടിച്ചു. ഞാന്‍ അവന്മാരെ എന്റെ അടുത്തേക്ക് വിളിച്ചു "ഡേയ്, ഒരു മാതിരി പരിപാടി കാണിക്കരുത്. ഞാന്‍ 8 മണിക്ക് വന്നു നില്ക്കുന്നതാ. നിങ്ങള്‍ ഇപ്പോളാണോ എഴുന്നള്ളുന്നത്?
അജയന്‍ : എടാ, ഞങ്ങള്‍ ഇറങ്ങാന്‍ വൈകി, എന്തായാലും നീ വരിയില്‍ കയറിയല്ലോ?അത് നന്നായി.
ഞാന്‍ : എടാ, ഞാന്‍ വീട്ടില്‍ നിന്ന് ചായപ്പൊടി വാങ്ങിക്കാന്‍ ഇറങ്ങിയതാണ്, എനിക്ക് പോകണം.
വിജയന്‍ : ചായപ്പൊടി ഒക്കെ നമുക്ക് പിന്നെ വാങ്ങിക്കാം, നീ ഒരു കാര്യം ചെയ്യൂ, ഒരു 4 ടിക്കറ്റ് കൂടെ എടുക്കാന്‍ പറ്റുമോ എന്ന് എന്നു നോക്കൂ, ഞങ്ങള്‍ ദാ വരുന്നു “
അതും പറഞ്ഞു അവന്മാര്‍ ആ ആള്‍ കൂട്ടത്തിലേക്ക് പോയി. ഞാന്‍ ഇടി വെട്ടിയവനെ പാമ്പു കടിച്ചു എന്നു പറയുന്ന ഒരു അവസ്ഥയിലായി. പിന്നെ എന്തായാലും നനഞ്ഞു, ഇനി കുളിച്ചു കയറാം എന്നു ഞാനും കരുതി, അങ്ങനെ അവന്മാര്‍ക്കും അവരുടെ കൂടെ വന്ന രണ്ടു പേര്‍ക്കും കൂടെ ടിക്കറ്റ് ഞാന്‍ എടുത്തു കൊടുത്തു. ഞങ്ങള്‍ എല്ലാവരും കൂടെ ആഘോഷമായി സിനിമ കണ്ടു.അത് പോലൊരു ഷോ ഞാന്‍ പിന്നെ കണ്ടത് 20:20 ആണ്. അത്ര മാത്രം ബഹളമായിരുന്നു അകത്ത്. അങ്ങനെ ഷോ കഴിഞ്ഞപ്പോള്‍ സമയം 2 മണി കഴിഞ്ഞു. സിനിമയുടെ ആവേശത്തില്‍ വിശപ്പ് അറിഞ്ഞിരുന്നില്ല. പക്ഷെ ഇപ്പോ നല്ല വിശപ്പുണ്ട്. ഭാവനയുടെ അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി ഊണ് കഴിച്ചു. അജയനും വിജയനും വേറെ വഴിക്ക് പോയി. ഞാന്‍ പിന്നെ നേരെ വീട്ടിലേക്ക് വന്നു. വീട്ടില്‍ എന്ത് പറയും എന്നാലോചിച്ച് ഒരു പിടിയുമില്ല.
ആദ്യം രാഘവേട്ടന്റെ കടയില്‍ കയറി ചായപ്പൊടി വാങ്ങി. കാശ് ഇല്ലാത്ത കാരണം കടം പറഞ്ഞു. അപ്പോള്‍ സമയം 3 മണി. വീടിന്റെ മുന്‍ ഭാഗത്ത് കൂടെ കേറാന്‍ ഒരു പേടി. നേരെ പിന്നിലേക്ക് പോയി. അവിടത്തെ വാതിലിലൂടെ അകത്തേക്ക് നോക്കി. ഭാഗ്യം..ആരെയും കാണാനില്ല. ഉമ്മയും ഉപ്പയും ഉറങ്ങുന്ന സമയം. അവര്‍ അറിയാതെ ആ വാതിലിന്റെ പിടി ഞാന്‍ വടി കൊണ്ട് മെല്ലെ മെല്ലെ ഇളക്കി ഒരു വിധം അകത്തു കടന്നു. പക്ഷെ നേരെ ചെന്നു കേറിയത് ഉപ്പാടെ മുന്‍പിലും. പുള്ളി ഒന്നും പറഞ്ഞില്ല. നേരെ ഉമ്മാനെ വിളിച്ചു " ദേടി കാലത്ത് ചായപ്പൊടി വാങ്ങാന്‍ പോയ നിന്റെ മോന്‍"
അത് കേട്ടതും ഉമ്മ രംഗത്ത് വന്നു. എന്നെ തുറിച്ചു നോക്കി, ആ കണ്ണുകളില്‍ നിന്നു തീ പാറുന്നു.
ഉമ്മ : എന്തിനാടാ ഇപ്പോ തന്നെ പോന്നത്? അവിടെ തന്നെ കിടക്കായിരുന്നില്ലേ?
ഞാന്‍ തല താഴ്ത്തികൊണ്ട് ആ ചായപ്പൊടിയുടെ കവര്‍ മെല്ലെ നീട്ടി.
ഉമ്മ : ഇനി എന്തിനാ ചായപ്പൊടി? അതൊക്കെ ഉപ്പ വാങ്ങി കൊണ്ട് വന്നു.
ഞാന്‍ ഒന്നും മിണ്ടാതെ നേരെ എന്റെ റൂമില് പോയി കമിഴ്ന്നു കിടന്നു.
അത്തരം സന്ദര്‍ഭങ്ങളില്‍ മിണ്ടാതെ കിടക്കുന്നതാണ് നല്ലത്.
അപ്പോള്‍ ഉപ്പ ആ വഴി വീണ്ടും വന്നു, എന്നിട്ട ഉമ്മാട് വീണ്ടും " എടീ, പാവം വെയിലൊക്കെ കൊണ്ട് നന്നായി ക്ഷീണിച്ചാ വന്നേക്കുന്നത്, കിടക്കുന്നത് കണ്ടില്ലേ? അവന് ചോറ് കൊടുക്ക്.
ഞാന്‍ ഒന്നും പറയാന്‍ പറ്റാതെ ആ കിടപ്പ് തുടര്‍ന്നു.പിന്നെ ഉമ്മ വന്നു വിളിച്ചപ്പോള്‍ ഞാന്‍ പോയി ഊണ് കഴിച്ചു. ഹോട്ടലില്‍ നിന്ന് കഴിച്ച കാര്യം അവിടെ പറഞ്ഞില്ല. അപ്പോളാണ് ഉമ്മ പറഞ്ഞത് ഞാന്‍ പോയി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പൂങ്കുന്നത്തു നിന്നു എന്റെ സുഹൃത്ത് സുമേഷ് വന്നിരുന്നു എന്ന്. അവന്‍ എന്റെ കൂടെ പ്രീ ഡിഗ്രിക്ക് പഠിച്ചതാണ്. അവന് ചായ കൊടുക്കാന്‍ വേണ്ടിയാണ് ഉപ്പ പോയി ചായപ്പൊടി വാങ്ങി വന്നത്. അവന്‍ ഞാന്‍ ഇപ്പൊ വരും ഇപ്പൊ വരും എന്ന് വിചാരിച്ച് ഉച്ച വരെ എന്നെ കാത്തു നിന്നു. ഒടുവില്‍ ഊണ് കഴിച്ചാണ് അവന്‍ മടങ്ങി പോയതത്രേ. ഞാന്‍ സിനിമയ്ക്കു പോയതാണ് എന്ന് അവനു മനസ്സിലായി. എന്റെ സ്വഭാവം അവനറിയാം, കാരണം അവനായിരുന്നു പ്രീ ഡിഗ്രീ കാലഘട്ടത്തില്‍ എന്റെ സിനിമ കമ്പനി. എന്തായാലും ആ ഒരു സംഭവത്തോടെ എന്റെ ഒരു സിനിമ ഭ്രമം വ്യക്തമായി ഉപ്പക്കും ഉമ്മക്കും മനസ്സിലായി. പിന്നീട് പലപ്പോഴും ഇത് പോലുള്ള സംഭവങ്ങള്‍ എന്റെ വീട്ടില്‍ അരങ്ങേറി
അടുത്ത സിനിമ :ദുബായ്
വേറൊരു സിനിമ ഓര്‍മ്മ പറയാം. വര്‍ഷം 2000. അന്ന് ഞാന്‍ ഡിഗ്രീ അവസാന വര്‍ഷം പഠിക്കുന്ന കാലം. അന്നും സിനിമ കാണലിന് കുറവൊന്നുമില്ല. ആയിടക്കാണ് " ദുബൈ “ എന്ന സിനിമ ഏറെ കാലത്തിനു ശേഷം റിലീസ് ആയത്. അന്നൊരു ഞായറാഴ്ച ആണ്. കാലത്ത് പേപ്പര്‍ നോക്കിയപ്പോളാണ് പടം ഇറങ്ങിയ കാര്യം അറിഞ്ഞത്. സിനിമ കാണണം എങ്കില് തൃശൂര്‍ പോകണം. എനിക്കു ആണെങ്കില്‍ അന്ന് ക്ലാസ്സുമില്ല. തൃശൂര്‍ പോകാന്‍ ഒരു വഴിയുമില്ല. എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങി നില്‍ക്കുമ്പോളാണ്നി ഉപ്പ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം കേട്ടത്. ഞാന്‍ മുറ്റത്തേക്ക് ഓടി ചെന്നു. പുള്ളി എങ്ങോട്ടോ പോകാനുള്ള പരിപാടി ആണെന്ന് എനിക്ക് മനസ്സിലായി. ആളുടെ കൂടെ പോയാല്‍ എനിക്ക് എങ്ങനെയെങ്കിലും പുറത്തു കടക്കാം. ഞാന്‍ മെല്ലെ ഉപ്പാടെ അടുത്തേക്ക് ചെന്നു.
ഞാന്‍ : ഉപ്പ എങ്ങോട്ടാ പോകുന്നത്?
ഉപ്പ: ഞാനാ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലെക്കാ, അവന്‍ കുറച്ചു ദിവസമായി വണ്ടി എടുക്കാന്‍ വരുന്നില്ല ( അന്ന് ഞങ്ങള്‍ക്ക് ഒരു ഓട്ടോ ഉണ്ട്, അതിന്റെ ഡ്രൈവര്‍ ആണ് ഈ ഉണ്ണികൃഷ്ണന്‍).
ഞാന്‍ : ആഹാ, എന്നാ പിന്നെ ഞാനും വരാം.
ഉപ്പ : അതിനു നീ എന്തിനാ വരുന്നത്?
ഞാന്‍ : അല്ല, എന്താണ് അവന്റെ ഉദ്ദേശം എന്നൊന്ന് അറിയണമല്ലോ. അവനു തോന്നുമ്പോ വരാനാണോ നമ്മള്‍ വണ്ടി ഓടിക്കാന്‍ ഏല്പിച്ചത്?
ഉപ്പ എന്നെ സംശയത്തോടെ ഒന്നു നോക്കി, പിന്നെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. ഞാന്‍ ഉടനെ തന്നെ പിന്നില്‍ കയറി ഇരുന്നു, വണ്ടി മുന്‍പോട്ടു നീങ്ങി. ഉണ്ണികൃഷ്ണന്റെ വീട് മഴുവഞ്ചേരിയിലാണ്. അങ്ങോട്ട് പോയാല്‍ എന്റെ എന്റെ കാര്യം നടക്കില്ല. കേച്ചേരി കഴിഞ്ഞാല്‍ പിന്നെ കുടുങ്ങും. അതിനു മുന്‍പ് എന്തെങ്കിലും നുണ പറഞ്ഞു ഇറങ്ങിയെ പറ്റു എന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ കേച്ചേരി എത്തിയ ഉടനെ ഞാന്‍ പെട്ടെന്ന് തലയില്‍ കൈ വെച്ച് പറഞ്ഞു "അയ്യോ"
ഉപ്പ ചോദിച്ചു : എന്താടാ?
ഞാന്‍ : വണ്ടി നിര്‍ത്ത്, വണ്ടി നിര്‍ത്ത്.
ഉപ്പ വണ്ടി നിര്‍ത്തി. ഞാന്‍ മെല്ലെ ഇറങ്ങി. എന്നിട്ട് പറഞ്ഞു " അതേ, ഞാന്‍ ഇപ്പോള്‍ വന്നാല്‍ ശരിയാവില്ല. നമ്മടെ ഉസ്മാന്‍ എന്നോടു കാലത്ത് അവന്റെ കടയിലേക്കൊന്നു ചെല്ലാന്‍ പറഞ്ഞതാ. ഞാന്‍ അത് ഇപ്പോളാ ഓര്‍ത്തത്..ഒരു കാര്യം ചെയ്യ്, ഉപ്പ പൊക്കോ,ഞാന്‍ പിന്നെ വരാം"
അങ്ങനെ ഉപ്പ ബൈക്ക് എടുത്തു പോയി. ബസ് സ്റ്റോപ്പ് എന്റെ മുന്‍പില്‍ ആണെങ്കിലും ആളെ കാണിക്കാന്‍ വേണ്ടി ഞാന്‍ വെറുതെ ഉസ്മാന്റെ കട ലക്ഷ്യമാക്കി പിന്നോട്ട് നടന്നു. ഇടയ്ക്കു ഞാന്‍ ആളെ തിരിഞ്ഞു നോക്കുന്നുണ്ട്. ആളുടെ വണ്ടി മെല്ലെ പോകുന്നേ ഉള്ളൂ. ആളു പോയിട്ട് വേണം എനിക്ക് ബസില്‍ കേറാന്‍. പെട്ടെന്നു ഒരു ഹോണ്‍ കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി. നോക്കുമ്പോ ഉപ്പ എന്നെ കൈ കൊണ്ട് അടുത്തേക്ക് വിളിക്കുന്നു.
ഞാന്‍ ഒന്നുമറിയാത്ത പോലെ അടുത്തേക്ക് ചെന്നു “ എന്താ ? "
ഉപ്പ പോക്കറ്റില്‍ നിന്നും ഒരു 50 രൂപ എടുത്ത് എനിക്ക് തന്നു.
ഞാന്‍ ചോദിച്ചു : ഇതെന്തിനാത്?
ഉപ്പ : വെച്ചോ, ചിലപ്പോ ടിക്കറ്റ് ബ്ലാക്കില്‍ എടുക്കേണ്ടി വരും.
ഞാന്‍ മറച്ചു വെച്ച ഒരു ഞെട്ടലോടെ : ടിക്കറ്റോ? എന്ത് ടിക്കറ്റ്?
ഉപ്പ : ഇന്ന് ദുബായ് റിലീസ് അല്ലെ? അത് കാണാന്‍ അല്ലെ നീ ഈ കാലത്ത് തന്നെ ഓടണത്?
അതോടെ ഞാന്‍ പത്തി മടക്കി : അതെ, പടം കാണാനാണ്. എങ്ങിനെ മനസ്സിലായി? "
ഉപ്പ : ഇന്നേ വരെ ആ വണ്ടിയുടെ ഒരു കാര്യവും അന്വേഷിക്കാത്ത നിന്റെ ഇന്നത്തെ ആവേശം കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി നല്ല ഉദ്ദേശത്തിനല്ല എന്ന്...ഹും..നീ പോക്കോ.
അതും പറഞ്ഞു പുള്ളി കൂളായി വണ്ടി സ്റ്റാര്‍ട്ട് ചെയ്തു പോയി. കിട്ടിയ കാശും പോക്കറ്റില്‍ വെച്ചു ഞാന്‍ പിന്നില്‍ വന്ന ബസില്‍ കയറി തൃശൂര്‍ പോയി സിനിമ കണ്ടു. വരിയില്‍ നിന്ന് തന്നെ ടിക്കറ്റ് എടുത്തു. നൂണ്‍ ഷോ കണ്ടു ഉച്ച കഴിഞ്ഞാണ് അന്ന് വീട്ടില്‍ തിരിച്ചെത്തിയത്. ഇപ്പോളും ഏഷ്യാനെറ്റില്‍ ഇടയ്ക്കു ദുബായ് സിനിമ വരുമ്പോളൊക്കെ ഞാന്‍ ഇതെല്ലം ഓര്‍ത്തു പോകും..
അടുത്ത സിനിമ “ പട്ടാളം”
ഒരെണ്ണം കൂടെ ഉണ്ട്. ഇത് നടന്നത് 2003-ലാണ്. ഞാന്‍ എന്ന് എടപ്പാള്‍ ഒരു ബാങ്കില്‍ ഡാറ്റ എന്‍ട്രി ചെയ്യുന്നു. അത് ചെയ്തു തീര്‍ക്കാന്‍ കുറച്ചു ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഒട്ടും സമയം പാഴാക്കാനില്ല. അങ്ങനെയിരിക്കെയാണ് ഓണത്തിന് “പട്ടാളം” എന്ന സിനിമ റിലീസ് ആകുന്നതു. അന്ന് ബാങ്ക് ഉള്ള കാരണം എനിക്ക് അവിടെ പോകാതെ സിനിമക്ക് പോകാന്‍ പറ്റില്ല. അത് കൊണ്ട് ഞാന്‍ നേരത്തെ തന്നെ അവിടത്തെ മാനേജരോട് ആ ദിവസം ഉച്ച വരെ ലീവ് ചോദിച്ചു. ആദ്യം ആളു സമ്മതിച്ചില്ല. പക്ഷെ അതിനു പകരം വൈകുന്നേരം ഞാന്‍ കുറച്ചു നേരം കൂടുതല്‍ ഇരിക്കാം എന്ന് പറഞ്ഞപ്പോള്‍ ആള്‍ ഓക്കേ പറഞ്ഞു. അങ്ങനെ പട്ടാളം റിലീസ് ദിവസം ഞാന്‍ പതിവ് പോലെ നേരത്തെ ഉണര്‍ന്നു പേപ്പര്‍ എടുത്തു റിലീസ് പരസ്യമൊക്കെ നോക്കി വെച്ച്. പിന്നെ പെട്ടെന്ന് കുളിച്ചു റെഡി ആയി തൃശൂര്‍ പോകാന്‍ ഒരുങ്ങി. ചോറ് പോലും എടുത്തിട്ടില്ല. ആ ബാഗും തൂക്കി എങ്ങനെ തിയറ്ററില്‍ പോകും? ആ സമയത്ത് ഉപ്പ അവിടെ ചാരുകസേരയില്‍ പേപ്പര്‍ വായിച്ചു കൊണ്ട് കിടക്കുന്നുണ്ട്. ഞാന്‍ ആളെ അധികം നോക്കുന്നില്ല.
എന്റെ പതിവില്ലാത്ത ധൃതി കണ്ടു ഉമ്മ : "നീ എങ്ങോട്ടാ ഇത്ര ധൃതിയില്‍ പോണത്?
ഞാന്‍ : "ഇന്ന് ബാങ്കില്‍ കുറച്ചു നേരത്തെ എത്താന്‍ മാനേജര്‍ പറഞ്ഞിട്ടുണ്ട്.
ഉമ്മ : നിനക്ക് ചോറ് കൊണ്ട് പോയ്ക്കൂടെ?
ഞാന്‍ : വേണ്ടുമ്മ, ഇന്ന് ബാങ്കില്‍ സ്റ്റാഫ് പാര്‍ട്ടി ഉണ്ട്,ആരോടും ഫുഡ് കൊണ്ട് വരണ്ട എന്നാ പറഞ്ഞത്
ഉമ്മ : നീ ബാഗും എടുക്കുന്നില്ലേ?
ഞാന്‍ : വേണ്ട, ചോറില്ലല്ലോ , പിന്നെ എന്തിനാ ബാഗ്?
ആ സമയത്ത് പേപ്പെറിന്റെ ഒരു താള്‍ മറിച്ചു കൊണ്ട് ഉപ്പ : അത് ശരിയാ, ബാഗ് കൊണ്ട് പോയാല്‍ ടിക്കറ്റ് എടുക്കനോക്കെ ബുദ്ധിമുട്ടാകും, അതിന്റെ വള്ളിയൊക്കെ ആള്‍ക്കാര്‍ പിടിച്ചു വലിക്കും"
ഉമ്മ : ടിക്കറ്റ് എടുക്കാനാ? അപ്പോ ഇവന്‍ സിനിമ കാണാന്‍ പോവാ?
ഉപ്പ : പിന്നെ വെറുതെയാണോ അവന്‍ ഇന്ന് വെളുപ്പിന് ഉണര്‍ന്നു പേപ്പര്‍ നോക്കിയിരുന്നത്?
ഞാന്‍ : സിനിമയോ? ഏത് സിനിമ?
ഉപ്പ :ഇന്ന് പട്ടാളം റിലീസ് അല്ലേ?
ഞാന്‍ ഞെട്ടലോടെ : പട്ടാളം റിലീസ് ആയോ? എപ്പോ?
ഉപ്പ : പോടാ പോടാ, നിന്നു സമയം കളയണ്ട, അല്ലെങ്കില്‍ ടിക്കറ്റ് കിട്ടില്ല..
ഉമ്മ : കഷ്ടം തന്നെ മോനേ, ഇങ്ങനെ നുണ പറയല്ലേട്ടടാ..
ഞാന്‍ തല താഴ്ത്തി മെല്ലെ വീട്ടില്‍ നിന്നു ഇറങ്ങി.
ഉമ്മ മൂക്കത്ത് വിരല്‍ വെച്ചു കൊണ്ട് : അവന്‍ പോകുന്നത് നോക്ക്, ഇങ്ങനെയും ഉണ്ടോ ഒരു സിനിമ ഭ്രമം?
ഞാന്‍ അതൊന്നും കേള്‍ക്കാത്ത പോലെ മുന്‍പോട്ടു നടന്നു. അങ്ങനെ തൃശൂര്‍ പോയി. പെട്ടി എത്താന്‍ വൈകിയത് കൊണ്ട് നൂണ്‍ ഷോ തുടങ്ങാന്‍ വൈകി. പടം കണ്ടു കഴിഞ്ഞു വിജയശ്രീ ലളിതനായി ഞാന്‍ അന്ന് നാല് മണിയോടെ എടപ്പാള്‍ ബാങ്കില്‍ എത്തി. അന്ന് എട്ടു മണി വരെ ഞാന്‍ അവിടെ വര്‍ക്ക് ചെയ്തു. പാവം മാനേജര്‍ എനിക്ക് വേണ്ടി അന്ന് എന്റെ കൂടെ രാത്രി വരെ ഇരുന്നു. അന്ന് വീട്ടില്‍ എത്തിയപ്പോള്‍ ഒന്‍പതര കഴിഞ്ഞു. അന്നും ഇന്നും ഈ കാര്യത്തില്‍ ഉപ്പ എന്നോട് ക്ഷമിച്ചിട്ടെയുള്ളൂ. ഈ വ്യാഴാഴ്ച രാത്രി ഞാനും പാപ്പിയും കൂടെ ഞാന്‍ ജില്ല കാണാന്‍ പാതിരാത്രി പോയപ്പോള്‍ ഉപ്പ ജാസ്മിനോട് പറഞ്ഞത്രേ " അവന്റെ ഈ സ്വഭാവത്തിനു ഒരു മാറ്റവുമില്ലല്ലേ എന്ന്.
എല്ലാം സിനിമ പ്രേമികള്‍ക്കും കാണും ഇങ്ങനെ ഓരോ സിനിമാ സ്മരണകള്‍. എനിക്ക് തന്നെ ഉണ്ട് ഇത് പോലെ കുറേ എണ്ണം. വായിക്കാന്‍ ആള്‍ക്കാരുണ്ടെന്കില്‍ സമയം പോലെ ഓരോന്നായി ഓര്‍ത്തെടുത്തു എഴുതാന്‍ ശ്രമിക്കാം :)

Monday, July 9, 2012
കുറച്ചു കാസ്സെറ്റ് വിശേഷങ്ങള്‍ !!
എന്റെ ഫോറം സുഹൃത്തായ പുലി ജോസ് കുറച്ചു ദിവസം മുന്പ് എന്നോടു ചോദിച്ചു എന്താണ് ഇപ്പോള്‍ ബ്ലോഗില്‍ എഴുതാത്തത് എന്നു .സത്യം പറഞ്ഞാല്‍ മടി ആയിരുന്നു, കുറച്ചു ദിവസം മുന്‍പ് സരോജുമായി സംസാരിച്ച കൂട്ടത്തില്‍ എഴുതാന്‍ ഒരു വിഷയം കിട്ടിയിരുന്നു,അത് നമ്മുടെ പഴയ ഓഡിയോ കാസ്സെടുകളും വീഡിയോ കാസ്സെട്ടുകളും ആയിരുന്നു.
നിങ്ങളില്‍ പലരും പണ്ട് ഓഡിയോ കാസറ്റ് ഉപയോഗിച്ചിരിക്കും. സിഡി എല്ലാം വരുന്നതിന് മുന്പെ അതായിരുന്നല്ലോ നമ്മുടെ ആശ്രയം. എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരു ചെറിയ ടേപ് റിക്കോര്‍ഡര്‍, നാഷനല്‍ പാനസോണിക്. അന്ന് ഇറങ്ങുന്ന മലയാളം സിനിമകളുടെ ഓഡിയോ കാസ്സറ്റിന് 40 രൂപയാണ് വില, പിന്നീട് 1997-ല്‍ ചന്ദ്രലേഖ മുതലാണെന്ന് തോന്നുന്നു 50 രൂപ ആയത്. 40 ആയാലും 50 ആയാലും അത് വാങ്ങിക്കാന്‍ അന്ന് കാശില്ല.പിന്നെയുള്ള വഴി റെക്കോര്‍ഡിങ് ആണ്.അതിനു വേണ്ടി പല തവണ പല റെക്കോര്‍ഡിങ് കടകളുടെയും പടി ഞാന്‍ കയറിയിട്ടുണ്ട്. അന്ന് ഏറ്റവും കൂടുതല്‍ തിരക്കുള്ള കൂട്ടരാണ് ഈ റെക്കോര്‍ഡിങ് കടയിലെ ചേട്ടന്‍മാര്‍.കാസറ്റ് കൊണ്ട് കൊടുത്താല്‍ അവര്‍ പറയും "ഒരു ആഴ്ച കഴിഞ്ഞു വായോട്ടാ" എന്ന്. ഞാന്‍ "അയ്യോ,അത്ര സമയം എടുക്കുമോ? എന്നു ചോദിക്കണ്ട താമസം അവര്‍ താഴെ നിന്നു പാട്ടുകളുടെ ലിസ്റ്റ് എഴുതിയ ഒരു കടലാസ് റബര്‍ ബാന്‍ഡ് കൊണ്ട് ചുറ്റിയ കുറെ കാസറ്റുകള്‍ എടുത്ത് പൊക്കി കാണിക്കും. എന്നിട്ട് പറയും "ദാ, ഇതൊക്കെ ചെയ്യാനുള്ളതാ" അതോടെ നമ്മള്‍ പത്തി മടക്കും,തിരികെ പോകും. പിന്നീട് ഇടക്ക് അവിടെ ഒന്നു കയറി നോക്കും. അപ്പോളൊക്കെ അവര്‍ സ്ഥിരം പറയുന്ന ഒരു ഡയലോഗ് ഉണ്ട് “ ആയിട്ടില്ല”.പിന്നീട് ഈ കാസറ്റ് കയ്യില്‍ കിട്ടുന്ന ദിവസം നിലത്തൊന്നുമല്ല, ഒരു ഓട്ടം ആണ് വീട്ടിലേക്ക്,അത് എന്റെ വീട്ടിലെ ടേപില്‍ വെച്ച് കേള്‍ക്കാനുള്ള ആര്‍ത്തി പിടിച്ച ഓട്ടം. നിങ്ങളില്‍ പലര്‍ക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടായിരിക്കാം.
അന്നൊക്കെ TDK എന്ന ബ്ലാങ്ക് കാസ്സെറ്റ്സ് ആണ് കൂടുതലും.അവരുടെ 60 & 90 എന്നിങ്ങനെയുള്ള കാസ്സെറ്റ് ആണ് ഉള്ളത്, നമ്മള്‍ കടക്കാരോട് ചോദിച്ചാല്‍ അവര്‍ പറയും 60 ആകുമ്പോള്‍ 12 പാട്ടു കിട്ടും നല്ല ക്ലാരിറ്റിയും ഉണ്ടാകും , 90 ആകുമ്പോള്‍ 18 പാട്ട് കേറും, പക്ഷേ ക്ലാരിറ്റി കുറയും, വേറെ എന്തു കുറഞ്ഞാലും ക്ലാരിറ്റി കുറയാന്‍ നമ്മള്‍ സമ്മതിക്കില്ല, എന്നാല്‍ 60 മതി എന്നു നമ്മളും പറയും, പിന്നെ ഈ ചേട്ടന്‍മാര്‍ക്ക് കൊടുക്കുന്ന ചില നിര്ദേശങ്ങള്‍ നിങ്ങള്ക്ക് ഓര്‍മ്മയുണ്ടോ? "ചേട്ടാ, ബാസ്സ് പരമാവധി കൂട്ടിയിട്ടോ,ട്രബിള്‍ കുറച്ചു കിടന്നോട്ടേ" അന്നത്തെ പ്രധാന താരങ്ങളാണ് ഈ ബാസ്സും ട്രബിളും. ആ സമയത്തൊക്കെ നാട്ടില്‍ ചില ഓട്ടോകള്‍ അകലെ നിന്നു വരുമ്പോ തന്നെ അറിയാം. അത് പോലെ ആയിരുന്നു അതിനകത്തെ പാട്ട്. പിന്നില്‍ 2 കുടം ഫിറ്റ് ചെയ്തു"ബും ബും" എന്ന ശബ്ദത്തോടെ വരുന്ന ഓട്ടോകള്‍ ഒരു സ്ഥിരം കാഴ്ച ആയിരുന്നു.ഇന്നും നാട്ടിന്‍ പുറങ്ങളില്‍ അത്തരം ഓട്ടോകള്‍ കാണാം.
ഒരിക്കല്‍ ഞാനും എന്റെ കസിനും കൂടെ പാടൂര്‍ ഒരു കല്ല്യാണത്തിന് പോയി. വര്‍ഷം 1994. അപ്പോളാണ് കല്ല്യാണ വീടിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ നിന്നും ഒരു പാട്ട് കേള്‍ക്കുന്നത്, ഞങ്ങള്‍ ആ വീടിന്റെ മുന്പില്‍ നിന്നു അതിങ്ങനെ കേട്ടു, പെട്ടെന്നു അത് നിന്നു, ഞാന്‍ ആ വീട്ടില്‍ പോയി അവരെ വിളിച്ചു, അവരോടു ചോദിച്ചു " ആ പാട്ട് ഒന്നു കൂടെ വെക്കാമോ" എന്നു. അവര്‍ അത് വീണ്ടും വെച്ചു തന്നു.ആ പാട്ട് ഏതാ എന്നറിയാമോ? “കറുത്ത പെണ്ണേ നിന്നെ“ എന്ന ഗാനം, ചിത്രം തേന്‍മാവിന്‍ കൊമ്പത്ത്. അന്ന് ആ കാസറ്റ് ഇറങ്ങിയിട്ടേ ഉള്ളൂ, പിന്നീട് ആ കാസറ്റിലെ മറ്റ് ചില ഗാനങ്ങള്‍ കൂടെ കേട്ടു.വീട്ടുകാര്‍ അന്വേഷിച്ചു വന്നപ്പോളാണ് ഞങ്ങള്‍ അവിടെ നിന്നു പോന്നത്. ഈ സിഡി വന്നതില്‍ പിന്നെ പാട്ട് വെക്കല്‍ ഒരു ചടങ്ങായി. പ്രത്യേകിച്ച് ഈ MP3. ഒരു സിഡിയില്‍ തന്നെ 150 പാട്ടുകള്‍. അതില്‍ ഒന്നും മുഴുവനായി കേള്‍ക്കാന്‍ സാധിക്കില്ല. അതിനു മുന്പെ അത് മാറ്റും,അടുത്തത് വെക്കും. പിന്നെ FM, കേബിള്‍ ടിവി, മൊബൈല്‍ ഫോണ്‍,ഇന്റര്‍നെറ്റ് അങ്ങനെ എല്ലായിടത്തും പാട്ടുകളുണ്ട്. അന്ന് ജെന്‍റില്‍മാന്‍ എന്ന സിനിമയുടെ ഓഡിയോ കാസറ്റ് ഇറങ്ങി ഹിറ്റ് ആയി നില്‍ക്കുന്ന സമയം. എവിടെ പോയാലും ചിക്ക് ബുക്ക് കേള്‍ക്കുന്ന സമയം. അപ്പോള്‍ എനിക്കും ആഗ്രഹം അത് വാങ്ങാന്‍, കടയില്‍ ചെന്നു വില ചോദിച്ചപ്പോള്‍ 29 രൂപ. വീട്ടില്‍ വന്നു ഉപ്പാട് കാശു ചോദിച്ചു,തന്നില്ല. പിന്നെ ഞാന്‍ കിട്ടുന്ന ചില്ലറ പൈസകള്‍ ഒക്കെ എടുത്തു വെച്ചു തുടങ്ങി. അവസാനം ഒരു മാസം ഒക്കെ കഴിഞ്ഞപ്പോളാണ് 29 രൂപ ആയത്, ഉടനെ കേച്ചേരിയില്‍ പോയി ആ കാസറ്റ് വാങ്ങി. ലോകം കീഴടക്കിയ സന്തോഷത്തോടെ വീട്ടില്‍ തിരിച്ചു വന്നു അത് കേട്ടതൊക്കെ ഇന്നലെ കഴിഞ്ഞ പോലെ എന്റെ മനസ്സില്‍ ഉണ്ട്. പിന്നീട് കാതലന്‍, ഇന്ത്യന്‍, കാതല്‍ദേശം റഹ്മാന്റെ എത്ര കാസറ്റുകള്‍ അങ്ങനെ വാങ്ങിയിരിക്കുന്നു. അത് പോലെ നമ്മുടെ ആ പഴയ വീഡിയോ കാസ്സെട്ട്, ഇന്ന് നമ്മള്‍ ആരും ആലോചിക്കുക പോലും ചെയ്യാത്ത ആ ചിത്രപേടകം.
അന്നൊക്കെ എന്റെ കസിന്റെ വീട്ടിലെ tv & vcr ആണ് എന്റെ പ്രധാന വിനോദോപാധി. അന്നൊക്കെ കേച്ചെരിയിലെ ഒരു വീഡിയോ കടയില്‍ നിന്ന് ഒരു ചേട്ടന്‍ ബാഗ് നിറയെ കാസ്സെട്ടുകളായി വന്നിരുന്നു. അതില്‍ നിന്നും നമുക്ക് ഇഷ്ട്ടപെട്ട സിനിമകള്‍ നോക്കി തിരഞ്ഞു പിടിച്ചു കാണുമായിരുന്നു,5 രൂപയോ മറ്റോ ആയിരുന്നു അതിന്റെ വാടക. ആ സിനിമ കണ്ടു കഴിഞ്ഞാല്‍ പിന്നെ ആ ചേട്ടന്റെ അടുത്ത വരവും നോക്കി ഇരിക്കുമായിരുന്നു പിന്നീട് മറ്റു വീഡിയോ കടകള്‍ വന്നപ്പോള്‍ ഞങ്ങള്‍ കടകളില്‍ നേരിട്ട് പോയി എടുത്തു തുടങ്ങി. പിന്നീട് കുറെ കഴിഞ്ഞാണ് എന്റെ വീട്ടില്‍ tv & vcr വന്നത്, vcr കൊണ്ട് വന്ന ദിവസം ഞാന്‍ കാണാന്‍ കൊണ്ട് വന്ന വാത്സല്യം ,അത് ഇട്ട ഉടനെ കറന്റ് പോയി, പിന്നെ രണ്ടു ദിവസം കഴിഞ്ഞാണ് കറന്റ് വന്നത്. ആ കാത്തിരിപ്പ്...ഹോ ആലോചിക്കാന്‍ വയ്യ. പിന്നീട് കറന്റ് വന്ന നേരത്തെ ആ സന്തോഷം..പറഞ്ഞറിയിക്കാന്‍ വയ്യ.. പിന്നീട് അവിടെ നിന്ന് അങ്ങോട്ട് എത്ര സിനിമകള്‍ കണ്ടു കൂട്ടി. ഒരു ഉത്തരവാദിത്തവും ഇല്ലാതെ ആഹ്ലാദത്തോടെ ആഘോഷിച്ചു നടന്ന ബാല്യം...ആ അതൊക്കെ ഒരു കാലം !!

Thursday, April 12, 2012
ദുബായിലെ പൂച്ചകളും കിളികളും !!

പൂച്ചകളെ എനിക്ക് വളരെ ഇഷ്ടമാണ്. ചെറുപ്പം തൊട്ടേ എനിക്ക് ഓമനിക്കാന്‍ ഇഷ്ട്ടമുള്ള ഒരു ജീവി പൂച്ചയാണ്, വീട്ടിലും പരിസരത്തും ഒരു പാട് പൂച്ചകള്‍ ഉണ്ടായിരുന്നു. അവയെല്ലാം വീടിന്റെ അകത്തും പുറത്തുമെല്ലാം ഇഷ്ട്ടമുള്ള സമയത്ത് കേറി നടക്കുമായിരുന്നു. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത പോലെ. അവയുടെ ആ സ്വാതന്ത്ര്യമാണ് എനിക്കിഷ്ടം. ഞാന്‍ ഓമനിച്ചു വളര്‍ത്തിയ കുറെ പൂച്ചകളും പൂച്ചകുട്ടികളും നായ കടിച്ചും വണ്ടി കയറിയുമൊക്കെ ചത്ത് പോയിട്ടുണ്ട്, അന്നൊക്കെ ഞാന്‍ കുറെ കരഞ്ഞിട്ടുമുണ്ട്. എന്റെ ഉപ്പക്കും പൂച്ചകളെ ഇഷ്ടമാണ്. കറുത്ത പൂച്ചകളെയാണ് കൂടുതല്‍ ഇഷ്ടം. അവയെ വീട്ടില്‍ വളര്ത്തുന്നത് നല്ലതാണു എന്നാണ് ആള് പറയുന്നത്. അങ്ങനെ പുള്ളി കൊണ്ട് വന്ന ഒരു കറുത്ത പൂച്ചകുട്ടിയെ ഞാന്‍ ഓമനിച്ചു വളര്‍ത്തി തുടങ്ങി. ഒരിക്കല്‍ ഉപ്പാടെ കാല്‍ അബദ്ധത്തില്‍ കൊണ്ട് ചാവാറായ അതിനെ ഞാന്‍ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി മരുന്ന് കൊടുത്തു. പിറ്റേ ദിവസം ഡിഗ്രി എക്സാം ആയിരുന്നിട്ടും നേരം വെളുക്കുന്നത് വരെ ഞാന്‍ അതിനെ നോക്കി. ഇടയ്ക്കു ഉറങ്ങുന്ന സമയത്ത് നോക്കാന്‍ ഉമ്മായെ ഏല്പിച്ചു. അങ്ങനെ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു അവന്‍ ഉഷാറായി. പക്ഷെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. ഒരു ദിവസം ഉപ്പ അവനെ വാതിലടച്ചു പുറത്താക്കിയാണ് കിടന്നത്. പിറ്റേ ദിവസം നേരം വെളുത്തപ്പോള്‍ അവനെ കാണാനില്ല. അന്വേഷിച്ചു നടന്ന ഞാന്‍ കണ്ടത് നായ്ക്കള്‍ കടിച്ചു പറിച്ച അവന്റെ ശരീരം ആയിരുന്നു. അതും മഴയത്ത് ചെളിയൊക്കെ പുരണ്ട്. ആ കാഴ്ച എനിക്ക് ഇപ്പോളും മറക്കാന്‍ പറ്റില്ല, ഉപ്പാനെ ഞാന്‍ അന്നു കുറെ വഴക്ക് പറഞ്ഞു. വളര്‍ത്താന്‍ പറ്റില്ലെങ്കില്‍ ഇനി ഒരു ജീവിയേയും ഈ വീട്ടിലേക്ക് കൊണ്ട് വരണ്ട എന്ന് പറഞ്ഞു, അതിനു ശേഷം ഒരു പൂച്ചയെയും ഞാന്‍ വളര്‍ത്തിയിട്ടില്ല.
ഇപ്പൊ ഈ ദുബായിലെ പൂച്ചകളെ പറയാന്‍ ഒരു കാര്യമുണ്ട്. ദിവസവും ഓഫീസിലേക്ക് വരുമ്പോളും പോകുമ്പോളും പല പൂച്ചകളും വഴിയരികില്‍ വണ്ടി ഇടിച്ചു ചത്ത് കിടക്കുന്ന കാഴ്ച എന്നെ വളരെ അസ്വസ്ഥനാക്കുന്നു. തെരുവില്‍ വളരുന്ന അവയെ നോക്കാന്‍ ഇവിടെ ആരുമില്ല. റോഡ് മുറിച്ചു കടക്കുമ്പോള്‍ വണ്ടി ഇടിച്ചു വീണു, പിന്നാലെ വരുന്ന വണ്ടികള്‍ കയറി ഇറങ്ങി പലതും ചതഞ്ഞു അരഞ്ഞു കിടക്കുന്നതു കാണുമ്പോള്‍ എനിക്ക് സഹിക്കാറില്ല. ഓഫീസില്‍ ഉള്ള ഒരാളുടെ കൂടെ പോകുമ്പോള്‍ ഒരിക്കല്‍ ഒരു പൂച്ച മുന്‍പില്‍ ചാടി, ഞാന്‍ ഉറക്കെ പറഞ്ഞു..അയ്യോ പൂച്ച" അവന്‍ ബ്രേക്ക് അമര്‍ത്തി. പൂച്ച പോയപ്പോള്‍ എന്നോട് പറഞ്ഞു നീ ഇങ്ങനെ പെട്ടെന്ന് പറയല്ലേ, പിന്നില്‍ വണ്ടി വന്നിടിക്കും എന്ന്. ഞാന്‍ പറഞ്ഞു,,."അല്ല ആ പൂച്ച..." അവന്‍ പറഞ്ഞു "ആ അത് ചിലപ്പോ ചത്തെന്നു വരും, ആദ്യം നമ്മുടെ കാര്യം നോക്ക്" എന്ന്. പലപ്പോഴും എനിക്ക് അതിനു കഴിയാറില്ല. ഇപ്പോളും അറിയാതെ ഞാന്‍ വിളിച്ചു പറഞ്ഞു പോകും. കഴിഞ്ഞ ആഴ്ച ടൌണില്‍ പോയപ്പോള്‍ ചെറിയൊരു പോക്കറ്റ് റോഡിലൂടെ ഒരു പൂച്ച റോഡ് മുറിച്ചു കടക്കുന്നു, ആ സമയത്ത് തന്നെ ഒരു അറബി വണ്ടിയുമായി വന്നു, ഞാന്‍ അയാളോട് കൈ കൊണ്ട് തടഞ്ഞു, അയാള്‍ വണ്ടി നിര്‍ത്തി. പൂച്ച കടന്നു പോയി, അയാള്‍ അറബിയില്‍ എന്നെ എന്തോ ചീത്ത വിളിച്ചു പോയി, അയാള്‍ എന്നെ എന്ത് തെറി വിളിച്ചാലും സാരമില്ല. ആ പൂച്ച രക്ഷപെട്ട സന്തോഷമായിരുന്നു എനിക്ക്. ഞാന്‍ തടഞ്ഞില്ലായിരുന്നു എങ്കില്‍ ഉറപ്പായും ആ വണ്ടി അതിനെ ഇടിച്ചേനെ !
അതു പോലെ തന്നെ ഇവിടെ റോഡില്‍ വന്നിരിക്കുന്ന ഒരു തരം കിളികള്‍ ഉണ്ട് . കുറച്ചു ദിവസം മുന്‍പ് ഞാന്‍ കമ്പനി വണ്ടി കാത്തു നില്ക്കുന്ന സമയത്ത് റോഡില്‍ പറന്നുയരാന്‍ നോക്കിയ ഒരു കിളിയെ വണ്ടി തട്ടി. അത് നിലത്ത് വീണു പിടയുന്നത് കണ്ടു ഞാന്‍ ഓടി ചെന്നു , പക്ഷെ അപ്പോളെക്കും മറ്റൊരു വണ്ടി വന്നു അതിന്റെ മീതെ കയറി പോയി. അതങ്ങോട്ട് റോഡില്‍ അരഞ്ഞു ചേര്‍ന്നു. സങ്കടത്തോടെ എനിക്ക് തിരിച്ചു നടക്കേണ്ടി വന്നു. ഇപ്പോള്‍ ഇത്തരം സംഭവങ്ങള്‍ കണ്ടു കണ്ടു മനം മടുത്തു എനിക്ക്. ഇപ്പോള്‍ വീട്ടില്‍ ബാല്‍ക്കണിയില്‍ വരുന്ന അത്തരം കിളികള്‍ക്ക് ബജ്രയും വെള്ളവും വെച്ച് കൊടുക്കും. അവ അത് കൊത്തി തിന്നു വെള്ളവും കുടിച്ചു പോകുന്നത് കാണുമ്പോള്‍ മനസ്സിനൊരു സന്തോഷമാണ്. അതിനു വേണ്ടി കടയില്‍ നിന്നും ബജ്ര വാങ്ങി വെച്ചിട്ടുണ്ട്, ഞാനില്ലാത്ത സമയത്ത് ഭാര്യക്കും മോനുമാണ് അതിന്റെ വിതരണ ചുമതല. അത് അവര്‍ സന്തോഷത്തോടെ ചെയ്യുന്നുമുണ്ട്. :)
Thursday, March 22, 2012
ദി കിംഗ് - എന്റെ ഓര്‍മ്മകളില്‍ !!
ദി കിംഗ് ഇറങ്ങിയിട്ട് 17 വര്ഷം കഴിയുന്നു..നാളെ അതിന്റെ സെക്കന്റ് പാര്‍ട്ട് എന്ന് പറയാവുന്ന ദി കിംഗ് ആന്‍ഡ് ദി കമ്മിഷണര്‍ എന്ന സിനിമ റിലീസ് ആകാന്‍ പോകുന്നു.
അന്ന് ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നു. ഷാജി കൈലാസ് - രഞ്ജി പണിക്കെര്‍ ടീം കമ്മിഷണര്‍ എന്ന ഒരു സിനിമയോടെ എന്റെ ആവേശം ആയിരിക്കുന്ന സമയം, അവരാണ് മമ്മുക്കയെ വെച്ച് ദി കിംഗ് എന്ന സിനിമ ചെയ്യുന്നത്, റിലീസിന് മുന്‍പേ എന്റെ ആവേശമായി മാറിയ സിനിമ, വാരികകളില്‍ വരുന്ന റിപ്പോര്‍ട്ടുകളെല്ലാം ആവേശത്തോടെ വായിച്ചിരുന്ന കാലം, അങ്ങനെയിരിക്കെ ദി കിംഗ് റിലീസ് ആയി. കൃത്യമായി പറഞ്ഞാല്‍ 1995 Nov 11 ശനിയാഴ്ച.
അന്നു എനിക്ക് കിട്ടിയ ഒരു നോട്ടീസ് ആണിത്

വെള്ളിയാഴ്ച ഞങ്ങള്‍ സ്കൂളില്‍ നിന്ന് വരുമ്പോള്‍ തന്നെ ബസിലിരുന്ന് കണ്ടു മതിലുകള്‍ മുഴുവനും പോസ്റ്ററുകള്‍, പക്ഷെ ശരിക്ക് കാണാന്‍ പറ്റിയില്ല, വീട്ടില്‍ വന്ന ഉടനെ ഞാന്‍ എന്റെ കസിന്‍ ഷെരീഫിനെയും കൂട്ടി സൈക്കിള്‍ എടുത്ത് കൂനമുച്ചിക്ക് വെച്ച് പിടിച്ചു. അവിടെയാണ് ഞങ്ങള്‍ ആ പോസ്റ്റര്‍ കണ്ടത്. അവിടെ ചെന്ന് എല്ലാ പോസ്റ്റുകളും ഞങ്ങള്‍ മതി വരുവോളം നോക്കി ആസ്വദിച്ചു മടങ്ങി പോന്നു. അന്ന് തൊട്ടേ സിനിമ കാണാനുള്ള ആഗ്രഹം വീട്ടില്‍ അറിയിച്ചു തുടങ്ങി, പിറ്റേ ദിവസം ഞാന്‍ തറവാട്ടില്‍ ചെന്നപ്പോള്‍ എന്റെ ഒരു അങ്കിള്‍ ആ സിനിമ കണ്ടു എന്നറിഞ്ഞു, ഞാന്‍ ആളോട് ചെന്ന് അഭിപ്രായം ചോദിച്ചു, ആളു പറഞ്ഞു നന്നായിട്ടുണ്ട്, ഉടനെ വന്നു എന്റെ അടുത്ത ചോദ്യം : സുരേഷ് ഗോപി എങ്ങനെ ഉണ്ടായിരുന്നു? അങ്കിള്‍: ആളു വളരെ കുറച്ചു നേരമേ ഉള്ളു, എന്റെ അടുത്ത ചോദ്യം : ആള്‍ക്ക് ഡയലോഗ് ഉണ്ടോ? അങ്കിള്‍:അവന്‍ പൊട്ടന്‍ ഒന്നുമല്ല.
അതോടെ ഞാന്‍ ചോദ്യം നിര്‍ത്തി വീട്ടിലേക്ക് മടങ്ങി പോന്നു.
പിന്നെയും 3 ആഴ്ച കഴിഞ്ഞാണ് വീട്ടില്‍ നിന്ന് സിനിമ കാണാന്‍ പോയത്, അതും sslc പരീക്ഷ അടുത്തിരിക്കുന്ന സമയത്ത്. എന്റെ നിര്‍ബന്ധം ഒന്ന് കൊണ്ട് മാത്രമാണ് അന്നത് കാണാന്‍ ഉപ്പ തയ്യാറായത്. ഒരു പാടു സന്തോഷം തോന്നിയ ഒരു യാത്ര ആയിരുന്നു അത്, അന്ന് ബസില്‍ ഇരുന്നു ഉമ്മ എന്നോട് പറഞ്ഞു നീ നന്നായി പഠിച്ചു പരീക്ഷ എഴുതും എന്നൊക്കെ പറഞ്ഞിട്ടാണ് ഉപ്പ സമ്മതിച്ചത്, ഇനി സിനിമയൊക്കെ നിര്‍ത്തി നന്നായി പഠിക്കണം, ഞാന്‍ തല കുലുക്കി, നമ്മുടെ കാര്യം നമുക്കല്ലേ അറിയൂ?
അങ്ങനെ തൃശൂര് രാഗത്തില്‍ പോയി ഞങ്ങള്‍ സിനിമ കണ്ടു, പടം തുടങ്ങുന്നതിനു മുന്‍പ് എന്റെ ആവേശം കണ്ടു ഉമ്മ ഉപ്പാട് പറഞ്ഞു "ചെക്കന്റെ ഒരു സന്തോഷം നോക്ക്.." . പടം കഴിഞ്ഞു വീട്ടില്‍ എത്തുന്ന വരെ അതിലെ ഡയലോഗുകള്‍ ഓര്‍ത്തു ഞാന്‍ കോരിത്തരിച്ചു, പിന്നെ അതിന്റെ ഒരു ശബ്ദ രേഖയും ഞാന്‍ ഒപ്പിച്ചെടുത്തു. പിന്നീട് എത്രയോ തവണ കിംഗ് കണ്ടിരിക്കുന്നു.
അപ്പൊ അങ്ങിനെയുള്ള ആ കിങ്ങിന്റെ രണ്ടാം ഭാഗം, അല്ലെങ്കില്‍ നായകന്‍ ജോസഫിന്റെ തിരിച്ചു വരവാണ് നാളെ. അതും ഭരത് ചന്ദ്രന്റെ കൂടെ..ഈ 17 വര്ഷം കൊണ്ട് എന്റെ ജീവിതത്തില്‍ എന്തെല്ലാം സംഭവിച്ചു, അന്നത്തെ പത്താം ക്ലാസ്സുകാരനായ എനിക്ക് ഇന്നൊരു മകന്‍ ഉണ്ട്..സിനിമകളുടെ രണ്ടാം ഭാഗങ്ങള്‍ എനിക്ക് എപ്പോളും ഒരു നൊസ്റ്റാള്‍ജിയ ആണ്.
ആദ്യ ഭാഗത്തിന്റെ പേര് ചീത്തയാക്കാതെ നല്ലൊരു സിനിമ ഒരുക്കാന്‍ ഷാജിക്കും ടീമിനും കഴിയട്ടെ. മമ്മുക്കക്കും സുരേഷ് ഗോപി ചേട്ടനും ഷാജിക്കും എല്ലാ വിധ ആശംസകളും നേരുന്നു !!

Tuesday, March 20, 2012
ഒരു മരണവും ഒരു ജനനവും !!
ഇന്നലെ ഒരു മരണ വാര്‍ത്ത...ഇന്ന് ഒരു ജനന വാര്‍ത്ത..ഒന്ന് സങ്കടകരമായ ഒരു വാര്‍ത്ത ആണെങ്കില്‍ മറ്റേതു സന്തോഷകരമായ ഒരു വാര്‍ത്ത..രണ്ടും നാട്ടില്‍ നിന്ന് എന്നെ തേടിയെത്തി.
മരണപ്പെട്ടത് എന്റെ ഉപ്പാടെ അടുത്ത സുഹൃത്തും എന്റെ സുഹൃത്ത് രാഹുലിന്റെ പാപ്പനുമായ സുകുമാരേട്ടന്‍. ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു. ഇന്നലെ ഉച്ചക്കായിരുന്നു മരിച്ചത്. പുള്ളി KSEB ഡ്രൈവര്‍ ആയിരുന്നു. രണ്ടു പെണ്‍കുട്ടികളുണ്ട്,രണ്ടു പേരുടെയും കല്യാണം കഴിഞ്ഞു. കുറച്ചു കാലം മുന്‍പാണ് പുതിയ വീടൊക്കെ വെച്ച് താമസം മാറിയത്. മൂത്ത കുട്ടിയുടെ കല്യാണ തലേ ദിവസം ഞാന്‍ നാട്ടില്‍ ഉണ്ടായിരുന്നു, അന്ന് ഞാന്‍ ആ വീട്ടില്‍ പോയിട്ടുണ്ട്. ഒരു സിഗരറ്റ് പോലും വലിക്കാത്ത ആളാണ്,ആള്‍ക്കും ഹാര്‍ട്ട് അറ്റാക്ക്..എന്താണ് ഹാര്‍ട്ട് അറ്റാക്കിന്റെ യഥാര്‍ത്ഥ കാരണം? ടെന്‍ഷന്‍? വ്യായാമത്തിന്റെ കുറവ്?
ഞാന്‍ കഴിഞ്ഞ അവധിക്ക് രണ്ടു മൂന്നു തവണ സുകുമാരേട്ടനെ കണ്ടിരുന്നു. എന്നെ കണ്ടാല്‍ ആളു ചോദിക്കും "ഡാ ഗള്‍ഫ്‌കാരാ ഒരു കഷ്ണം അത്തര്‍ തരോ?" അത്തര്‍ കൊണ്ട് വന്നിട്ടില്ല,വേണമെങ്കില്‍ ഒരു പെര്‍ഫ്യൂം തരാം എന്ന് ഞാന്‍ പറഞ്ഞു. പിന്നെ കാണുമ്പോളും ആളു ചോദിക്കും " ഡാ, ഒരു അത്തര്‍ താടാ ". ഞാന്‍ പറഞ്ഞു അടുത്ത തവണ നിങ്ങള്‍ക്കൊരു അത്തര്‍ വാങ്ങിയിട്ട് തന്നെ കാര്യം, അപ്പൊ പുള്ളി എന്റെ അടുത്തു വന്നു തോളില്‍ പിടിച്ചിട്ടു പറഞ്ഞു " സുകുമാരേട്ടന്‍ തമാശക്ക് പറഞ്ഞതാട്ടാ " ആളങ്ങിനെ പറഞ്ഞെങ്കിലും അതെന്റെ മനസ്സില്‍ കൊണ്ടിരുന്നു, അടുത്ത തവണ നാട്ടില്‍ പോകുമ്പോ ഒരു കഷ്ണം അത്തര്‍ ആള്‍ക്ക് കൊടുക്കണം എന്ന് ഞാന്‍ മനസ്സില്‍ കരുതിയിരുന്നു, മിക്കവാറും ജൂലൈ മാസത്തില്‍ നാട്ടില്‍ പോകും, പക്ഷെ ആ അത്തര്‍ വാങ്ങാന്‍ സുകുമാരേട്ടന്‍ അവിടെ ഇല്ലല്ലോ എന്നോര്‍ക്കുമ്പോ ഒരു വിഷമം..
ഇന്നലെ എനിക്ക് ഉപ്പാനെ വിളിക്കാന്‍ പറ്റിയില്ല, ഇന്ന് കാലത്താണ് എന്നെ വിളിച്ചത്,പുള്ളിയോട് ഞാന്‍ സുകുമാരേട്ടന്റെ കാര്യം ചോദിച്ചു , ആളുടെ വിഷമം ശബ്ദത്തില്‍ നിന്ന് എനിക്ക് മനസ്സിലായി, സ്വരം ഇടറിയിരുന്നു, എന്നോട് പറഞ്ഞു.. എന്താ ചെയ്യാ? അവന്‍ പോയി,എല്ലാ കാര്യങ്ങള്‍ക്കും എന്നെ ആണ് അവന്‍ വിളിക്കാറ്,ആ ഇനി പറഞ്ഞിട്ട് കാര്യമില്ല. ഉപ്പ അവിടെ പോയില്ലേ എന്ന് ഞാന്‍ ചോദിച്ചു, ഇന്നലെ മുഴുവന്‍ അവിടെ തന്നെ ആയിരുന്നു എന്ന് പുള്ളി പറഞ്ഞു. ഒരു മരണം ഒരു കുടുംബത്തിന് ഉണ്ടാക്കുന്ന ആഘാതം എത്ര വലുതാണ്. ഇന്നലെ വരെ കൂടെ ഉണ്ടായിരുന്ന ഒരാള്‍ ഇന്ന് മുതല്‍ ആ വീട്ടില്‍ ഇല്ല, ആഗ്രഹിച്ചാലും കാണാന്‍ പറ്റാത്ത അത്ര ദൂരത്തേക്ക് അയാള്‍ പോകുന്നു, ഓര്‍ക്കുമ്പോള്‍ പേടിയാവുന്നു, ഒരാളുടെയും മരണം കാണാന്‍ എനിക്ക് വയ്യ.
ഇനി പറയാനുള്ളത് ഒരു ജനന വാര്‍ത്തയാണ്, എന്റെ മാമി പ്രസവിച്ചു. ഒരു ആണ്‍കുട്ടി. മാമി പ്രസവിച്ചത് സന്തോഷമുള്ള കാര്യം. അതൊരു ആണ്‍കുട്ടി ആയത് അതിലേറെ സന്തോഷം, കാരണം മാമിക്ക് മൂന്നു പെണ്‍കുട്ടികള്‍ ആണ്.ഒരു ആണ്‍കുട്ടിക്ക് വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെ ആയി.ആ സ്വപ്നം ആണ് ഇന്ന് പൂവണിഞ്ഞത്.നാട്ടില്‍ നിന്ന് ഉപ്പ ജാസ്മിനു വിളിച്ചു പറഞ്ഞിരിക്കുന്നു.അവളും സന്തോഷത്തിലാണ്.മാമിയുടെ വീടും സുകുമാരേട്ടന്റെ വീടും അടുത്താണ്.ഒരു വീട്ടില്‍ പുതിയൊരു ആളു വന്നതിന്റെ സന്തോഷം.മറ്റേ വീട്ടില്‍ കൂടെ ഉണ്ടായിരുന്ന ഒരാള് പോയതിന്റെ ദുഃഖം.ഒരേ ചുറ്റളവില്‍ തന്നെ രണ്ടു വ്യത്യസ്ത വികാരങ്ങള്‍.ദൈവം വലിയവനാണ്..!!

Subscribe to:
Posts (Atom)